ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോബ് തട്ടിപ്പ്; പ്രതി അറസ്റ്റില്‍
മുഹമ്മദ് മിഥിലാജ്.
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോബ് തട്ടിപ്പില്‍ 1180933 (പതിനൊന്ന് ലക്ഷത്തി എണ്‍പതിനായിരത്തി തൊള്ളായിരത്തി മുപ്പത്തി മൂന്ന്) രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ മണ്ണാര്‍ക്കാട് നിന്നും അറസ്റ്റ് ചെയ്തു. മലപ്പുറം നെല്ലിക്കുത്ത് സ്വദേശി ചക്കിപ്പറമ്പന്‍ വീട്ടില്‍ മുഹമ്മദ് മിഥിലാജ് (21) നെയാണ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ജോബ് നല്കുന്ന ഏജന്‍സി ആണെന്നും ആമസോണ്‍ പാര്‍ട്ട് ടൈം പ്രമോഷന് വര്‍ക്കിലൂടെ ഇന്‍വെസ്റ്റ്മെന്റ് ചെയ്താല്‍ വന്‍ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം നല്‍കിയും വാട്സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകള്‍ മുഖേന ഓണ്‍ലൈന്‍ പാര്‍ട്ട്ടൈം ജോബുമായി ബന്ധപ്പെട്ട മെസേജുകള്‍ അയച്ച് ആളുകളെ വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
ആളൂര്‍ മാനാട്ടുകുളം സ്വദേശി സാഫല്യം വീട്ടില്‍ ഹരീഷ് രവീന്ദ്രനാഥ് (38) ല്‍ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന 1180933 (പതിനൊന്ന് ലക്ഷത്തി എണ്‍പതിനായിരത്തി തൊള്ളായിരത്തി മുപ്പത്തി മൂന്ന്) വാങ്ങി ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ നല്‍കാതെ തട്ടിപ്പ് നടത്തിയിരുന്നു. ഈ കേസിലെ പരാതിക്കാരനില്‍നിന്നും തട്ടിയെടുത്ത പണത്തില്‍ ഉള്‍പ്പെട്ട 50000 (അമ്പതിനായിരം) രൂപ ട്രാന്‍സ്ഫര്‍ ചെയ്ത ഒരു ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെ 15 പേരെക്കൊണ്ട് വിവിധ ബാങ്കുകളില്‍ അക്കൗണ്ട് എടുപ്പിച്ച് പാസ് ബുക്കുകള്‍, എടിഎം കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത സിം കാര്‍ഡുകള്‍ എന്നിവ പ്രതിയായ മുഹമ്മദ് മിഥിലാജ് കൈപ്പറ്റി സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുഹമ്മദ് മിഥിലാജ് തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെടുത്ത ഓണ്‍ലൈന്‍ ജോബ് തട്ടിപ്പിലൂടെ അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ്. ഇയാള്‍ക്കെതിരെ തമിഴിനാട് ചെന്നൈ സൗത്തിലും വെസ്റ്റ് ബംഗാള്‍ പാര്‍ക്ക് സ്ട്രീറ്റിലും പരാതികള്‍ നിലവിവുണ്ട്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന് എസ് എച്ച്ഒ പി.എസ്. സുജിത്ത്, എസ്ഐ ആല്‍ബി തോമസ് വര്‍ക്കി, ജിഎസ്ഐമാരായ ഗ്ലാഡിന് ഫ്രാന്‍സിസ്, ടി.എന്‍. അശോകന്, സിപിഒ സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.

ജിഎസ്ടി സെമിനാര്‍ സംഘടിപ്പിച്ചു
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ്; പ്രതി അറസ്റ്റില്‍
കുട്ടംകുളം സംരക്ഷണ- സൗന്ദര്യവത്കരണ പ്രവൃത്തികള്‍ക്ക് തുടക്കമായി
പൂമംഗലം പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കളിസ്ഥലം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ഒപി, ഐപി, ഓപ്പറേഷന് തിയറ്റര്‍ കെട്ടിടം ഇന്ന് നാടിന് സമര്‍പ്പിക്കും
ജോബ് വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് ; പ്രതി അറസ്റ്റില്‍