കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്കിന്റെ വാര്‍ഷിക ആഘോഷവും കുടുംബ സംഗമവും സംസ്ഥാന പ്രസിഡന്റ് കേണല്‍ ജയദേവന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്കിന്റെ വാര്‍ഷിക ആഘോഷവും കുടുംബ സംഗമവും സംസ്ഥാന പ്രസിഡന്റ് കേണല്‍ ജയദേവന് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ക്യാപ്റ്റന്‍ കെ. സോമന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. അശോക് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
സംഘടന ഭാരവാഹികളായ എം.ഡി. ജോര്‍ജ്, സി.കെ. വത്സന്, ജിജിമോന് കെ. റപ്പായി, ക്യാപ്റ്റന്‍ പി.കെ. ദാസന്, ശോഭന വിദ്യാസാഗര്‍, രമ കൃഷ്ണമൂര്‍ത്തി, കെ. ഗംഗാദേവി ടീച്ചര്‍, രക്ഷാധികാരി കെ. ഗോപാലന് നായര്‍, ക്യാപ്റ്റന്‍ എം.വി. വിന്‍സന്റ്, ഇ.ഡി. സുരേന്ദ്രന്, അഡ്വ. അരവിന്ദാക്ഷന്, സി.വി. ലോനപ്പന് എന്നിവര്‍ സംസാരിച്ചു. മികച്ച 15 വിദ്യാര്‍ഥികള്‍ക്ക് പുരസ്കാരം നല്കി ആദരിച്ചു. സ്റ്റാര്‍ സിംഗര്‍ ഫെയിം സെബാ മൂണ്‍, പ്രശസ്ത ചിത്രകാരി രജനി ഗോപീകൃഷ്ണന്, എന്നിവരെ പ്രത്യേകം അനുമോദിച്ചു. മ്യൂസിക് വേള്‍ഡ് ഇരിങ്ങാലക്കുട അവതരിപ്പിച്ച സംഗീത വിരുന്ന് ഏറെ ശ്രദ്ധേയമായിരുന്നു.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവവും പ്രവേശനോത്സവവും
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് സഹകരണ ദിനാഘോഷം നടത്തി
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയില്‍
മൂല്യാധിഷ്ഠിത പരിശീലനമാണ് കത്തോലിക്കാ സഭാ സ്ഥാപനങ്ങളില്‍: മാര്‍ പോളി കണ്ണൂക്കാടന്‍
എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം