പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
പുരോഗമന കലാസാഹിത്യ സംഘം മേഖല കണ്വെന്ഷന് ജില്ലാ സെക്രട്ടറി ഡോ. വി.എന്‍. വിനയകുമാര്‍ ഉദ്ഘാടം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: പുരോഗമന കലാസാഹിത്യ സംഘം മേഖല കണ്വെന്ഷന് പി.ആര്. ബാലന് മാസ്റ്റര്‍ സ്മാരക ഹാളില്‍ ജില്ലാ സെക്രട്ടറി ഡോ. വി.എന്‍. വിനയകുമാര്‍ ഉദ്ഘാടം ചെയ്തു. ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ഡോ. കെ. രാജേന്ദ്രന്, ഡോ. കെ.ജി. വിശ്വനാഥന്, പി. ഗോപിനാഥന്, ഉദിമാനം അയ്യപ്പക്കുട്ടി, ഡോ. സോണി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
ഉദിമാനം അയ്യപ്പകുട്ടി, ഡോ. സോണി ജോണ്‍ എന്നിവര്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍മാരായും ജോതിഷ് ഇല്ലിക്കല്‍ കല സംസ്കാരം കോ ഓര്‍ഡിനേറ്ററായും, വി. സുകുമാരമേനോന് വികെഎസ് ഗായക സംഘം കോ ഓര്‍ഡിനേറ്ററായും, കൃഷ്ണകുമാര്‍ മാപ്രാണം സാഹിത്യ വിഭാഗത്തിന്റെ കോഡിനേറ്ററായും കണ്വെന്ഷന് തെരഞ്ഞെടുത്തു.
ഖാദര്‍ പട്ടേപ്പാടം പ്രസിഡന്റ്, എ.എന്‍. രാജന്, രതി കല്ലട, ടി. രവീന്ദ്രന് എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഡോ. കെ. രാജേന്ദ്രന് സെക്രട്ടറി, ഷെറിന് അഹമ്മദ്, പി.എന്‍. സുരേഷ് കുമാര്‍, ദേവിപ്രിയ സ്മിജിത്ത് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ട്രഷറര്‍ വി.സി. പ്രഭാകരന് എന്നിവരേയും ഭാരവാഹികളായി കണ്‍വെന്‍ഷനില്‍ തെരഞ്ഞെടുത്തു.

കടുപ്പശേരി എസ്എച്ച്എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു