കാട്ടൂര്‍ ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കാട്ടൂര്‍ ലയണ്‍സ് ക്ലബ് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ലയണ്‍സ് സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: ലയണ്‍സ് ക്ലബ് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ലയണ്‍സ് സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സുമന് പോള്സന് അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത മുഖ്യാതിഥിയായി. ജോസ് പോള്‍ പാലത്തിങ്കല്‍, പഞ്ചായത്തംഗം അംബുജ രാജന്, ട്രഷറര്‍ സില്‍വന്‍ ആന്റണി പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പാലക്കാട് അഹല്യ കണ്ണാശുപത്രി, മണപ്പുറം മാകെയര്‍, കരാഞ്ചിറ ആലപ്പാട്ട് മിഷന് ആശുപത്രി, ട്രാവന്‍കൂര്‍ ഹിയറിംഗ് സൊലൂഷന്‍സ്, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് എന്നീ ആശുപത്രികളില്‍നിന്നുള്ള വിദഗ്ധസംഘം ക്യാമ്പിന് നേതൃത്വം നല്കി.

വിഭവ സമാഹരണം നടത്തി; ഊട്ടുപുരയൊരുങ്ങി; കലോത്സവ സദ്യ കുശാലാകും
കലയുടെയും ദേശത്തിന്റെയും പ്രാധാന്യത്തെ ആവിഷ്കരിക്കുന്ന സ്വാഗതഗാനവുമായി 36-ാമത് തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; ആലാപനത്തില്‍ 36 ഗായകര്‍ അണിനിരക്കും
വീഥികള്‍ പാടി സ്വാഗതം; ഇരിങ്ങാലക്കുടയില്‍ കലയുടെ കുട ഇന്നു നിവരും
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങള്‍: സംസ്കാരസാഹിതി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും