സൗരോര്‍ജ പ്രഭയുമായി ഊരകം ഗ്രാമം
പുല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്കിന്റെ പുല്ലൂര്‍ ശാഖയില്‍ 10 കിലോവാട്ട് ശേഷിയുള്ള 27 സോളാര്‍ പാനലുകള്‍ ഉള്‍ക്കൊള്ളുന്ന സൗരോര്‍ജ പദ്ധതി ഉദ്ഘാടനം ചെയ്തു. നബാര്‍ഡിന്റെ സഹകരണത്തോടു കൂടിയാണു ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓണ്‍ ഗ്രിഡ് സൗരോര്‍ജ പദ്ധതിക്കു ബാങ്ക് തുടക്കം കുറിച്ചിരിക്കുന്നത്. പുതുതായി പണികഴിച്ച ബാങ്ക് കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനലുകളില്‍ നിന്നാണു സൗരോര്‍ജ ഉത്പാദനം നടക്കുക. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ദീപ എസ്. പിള്ള സൗരോര്‍ജ പദ്ധതി ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍മാനും ബാങ്ക് പ്രസിഡന്റുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് പ്രസിഹഭാഷ്, ഭരണ സമിതി അംഗം വാസന്തി അനില്‍കുമാര്‍, ബ്രാഞ്ച് മാനേജര്‍ കെ.ഡി. ദീപ, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ പി.എസ്. ജിത്തു എന്നിവര്‍ പ്രസംഗിച്ചു. നേരത്തേ 20 കിലോവാട്ട് ശേഷിയുള്ള 54 ഓളം സോളാര്‍ പാനലുകള്‍ ബാങ്കിന്റെ പുല്ലൂരിലുള്ള ആസ്ഥാനമന്ദിരത്തിനു മുകളില്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം ആരംഭിച്ചു കഴിഞ്ഞിരുന്നു. രണ്ടാംഘട്ടമായാണു ഊരകത്ത് സൗരോര്ജോല്പാദനം ആരംഭിച്ചിരിക്കുന്നത്.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി