മുരിയാട് ഡിവിഷന് കോട്ടകാക്കാന്‍ എല്‍ഡിഎഫ്, പിടിച്ചെടുക്കാന്‍ യുഡിഎഫ്, കരുത്തു കാട്ടാന്‍ ബിജെപി
ഇരിങ്ങാലക്കുട: ജില്ലാ പഞ്ചായത്തിന്റെ മുരിയാട് ഡിവിഷനില്‍ കരുത്തിനൊപ്പം അഭിമാനപ്പോരാട്ടം കൂടിയാണ് മുന്നണികള്‍ക്ക്. കരുത്തന്മാര് തമ്മിലുള്ള പോരാട്ടത്തില്‍ ആര് വിജയം നേടും എന്നുള്ളതാണ് ഏവരും ഉറ്റു നോക്കുന്നത്. എല്‍ഡിഎഫിനു സീറ്റ് നിലനിര്‍ത്തുകയാണു ലക്ഷ്യമെങ്കില്‍ ഏതുവിധേനയും സീറ്റ് നേടാനുള്ള കരുനീക്കത്തിലാണു യുഡിഎഫ്. ബിജെപി വിജയത്തില്‍ കുറവൊന്നും പ്രതീക്ഷിക്കുന്നില്ല.
പറപ്പൂക്കര, മുരിയാട്, വേളൂക്കര, പൂമംഗലം, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തുകളിലായി 45 വാര്‍ഡുകളാണ് മുരിയാട് ഡിവിഷനിലുള്ളത്. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക്് പഞ്ചായത്തംഗം അഡ്വ. ശശികുമാര്‍ ഇടപ്പുഴയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍.ആര്. റോഷനാണ് ബിജെപി സ്ഥാനാര്‍ഥി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ എസ്എഫ്ഐ പ്രസ്ഥാനത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തിയ ജോസ് ജെ. ചിറ്റിലപ്പിള്ളി സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗമാണ്.
ഇരിങ്ങാലക്കുടയില്‍ സാമൂഹ്യ, സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. എട്ട് വര്‍ഷം പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇരിങ്ങാലക്കുടയുടെ കാര്‍ഷിക സംസ്കാരത്തില്‍ പുതുദിശ നല്കിയ ഞാറ്റുവേലച്ചന്തയുടെ മുഖ്യ സംഘാടകനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.

പുല്ലൂര്‍ ചിറയോരം ടൂറിസം, ഗ്രാമവണ്ടി, മൊബൈല്‍ ക്രിമിറ്റോറിയം, കാലാവസ്ഥ വ്യതിയാന കര്‍മ്മ പദ്ധതി, ജീവധാര, പ്രാണാ ഡയാലിസിസ്, ക്ലീന്‍ ഗ്രീന്‍ മുരിയാട്, ഡിജി മുരിയാട് തുടങ്ങിയ നിരവധി നൂതന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. മുരിയാട് പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പി.എല്‍. ഔസേപ്പ് മാസ്റ്ററുടെ മകനാണ് ജോസ്. വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെ വളര്‍ന്ന വ്യക്തിയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ അഡ്വ. ശശികുമാര്‍ ഇടപ്പുഴ.
കഴിഞ്ഞ അഞ്ച് വര്‍ഷകാലം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്ന നിലയില്‍ പട്ടേപ്പാടം ഡിവിഷനിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് യുഡിഎഫ് വാദം. തനിക്ക് ലഭിച്ച ഓണറേറിയം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ സഹായങ്ങള്‍ക്കും നല്‍കുകയായിരുന്നു. ബിജെപി തൃശൂര്‍ ജില്ല സെക്രട്ടറിയായ എന്‍.ആര്. റോഷന് ആണ് ബിജെപി സ്ഥാനാര്‍ഥി. എബിവിപിയിലൂടെ കേരളവര്‍മ്മ കോളജ് യൂണിറ്റ് സെക്രട്ടറിയായി തുടങ്ങിയതാണ് പൊതുപ്രവര്‍ത്തനം. വിവിധ സാമൂഹിക സാംസ്കാരിക സേവന മേഖലകളിലായി കഴിഞ്ഞ 30 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു