സെന്റ് ജോസഫ്സ് കോളജില്‍ മാനസികാരോഗ്യാവബോധന ക്ലാസ് സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജിലെ ഉന്നത് ഭാരത് അഭിയാന് (യുബിഎ) ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാനസികാരോഗ്യ അവബോധന ക്ലാസ് കേരള സര്‍വകലാശാല സൈക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റും ഗവേഷകയുമായ ഗ്ലൈബി ബേബി നയിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ഉന്നത് ഭാരത് അഭിയാന് (യുബിഎ) ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാനസികാരോഗ്യ അവബോധന ക്ലാസ് ശ്രദ്ധേയമായി. മാനസികരോഗ്യത്തിന്റെ ദൈനം ദിന പാഠങ്ങള്‍ എന്ന വിഷയത്തില്‍, കേരള സര്‍വകലാശാല സൈക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റും ഗവേഷകയുമായ ഗ്ലൈബി ബേബി ക്ലാസ് നയിച്ചു.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ലളിതമായ മാനസിക അഭ്യാസങ്ങള്‍, ആത്മനിയന്ത്രണ രീതികള്‍, വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അനുയോജ്യമായ മാനസികക്ഷമതാ തന്ത്രങ്ങള്‍ എന്നിവര്‍ അവര്‍ വിശദമായി അവതരിപ്പിച്ചു. തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ സമ്മര്‍ദ്ദം, പഠനക്ഷമത, ആത്മവിശ്വാസം, ആരോഗ്യകരമായ ദിനക്രമം തുടങ്ങിയ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും സജീവമായ സംവാദം നടത്തുകയും ചെയ്തു. നൂറോളം വിദ്യാര്‍ഥിനികള്‍ പങ്കെടുക്കുന്ന പരിപാടിക്ക് യുബിഎ കോര്‍ഡിനേറ്റര്‍മാര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍