ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററീസും ധാരണാപത്രം ഒപ്പുവെച്ചു
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററീസും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം കൈമാറുന്നു.
ഇരിങ്ങാലക്കുട: വ്യവസായ അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമായി, ക്രൈസ്റ്റ് കോളജ് കെമിസ്ട്രി വിഭാഗവും ഇന്നൊവേഷന് സെന്ററും ഗോള്‍ഡന്‍ ഗേറ്റ് ബാറ്ററീസുമായുള്ള ജിജിബി സഹകരണത്തിലൂടെ ഗവേഷണാധിഷ്ഠിത ഇന്റേണ്‍ഷിപിന് ധാരണയായി. ഈ പദ്ധതിയുടെ ഭാഗമായി ബിഎസ്സി കെമിസ്ട്രി കോഴ്സിലെ കെ.എസ്. അഭിജിത്ത്, അലീന മരിയ ബാബു, കെ.ജെ. പാര്‍വതി, സ്മൃതി ദാസ് എന്നീ നാല് വിദ്യാര്‍ഥികളെയാണ് ഇന്റേണ്‍ഷിപ്പിനായി തെരഞ്ഞെടുത്തത്. മെച്ചപ്പെട്ട ബാറ്ററി ഇലക്ട്രോളൈറ്റ് വികസിപ്പിക്കുക എന്നതാണ് ഇവരുടെ പ്രധാന ഗവേഷണ ലക്ഷ്യം. ഈ വര്‍ഷം കോളജിലെ ഇന്നൊവേഷന് സെന്ററിന് ജിജിബി ബാറ്ററീസ് മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.
ജിജിബി ബാറ്ററീസ് ചെയര്മാന് സരോജ് സാഹു പ്രഖ്യാപിച്ച ഈ ധനസഹായം, വിദ്യാര്‍ഥികള്‍ ഗവേഷണ പരിശീലനത്തിനു ശേഷവും പുതുമയുള്ള ആശയങ്ങളുമായി മുന്നോട്ടുപോകാന്‍ സഹായകരമാകും. പദ്ധതിയുടെ സാങ്കേതിക പിന്തുണ പ്രിമ ഫ്രാന്‍സിസ് നല്‍കുന്നുവെന്നും ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് വ്യവസായ ഗവേഷണ രീതികളിലും ഇലക്ട്രോളൈറ്റ് ഫോര്മുലേഷനിലുമുള്ള പ്രായോഗിക പരിചയം ലഭിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു. ധാരണാപത്രത്തിന്റെ ഭാഗമായി കെമിസ്ട്രി വിഭാഗത്തിലെ അധ്യാപകര്‍ ഇന്നൊവേഷന് സെന്ററില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. ഗോള്‍ഡന്‍ ഗേറ്റ് ബാറ്ററീസിന്റെ ഡയറക്ടര്‍ സി.എം. നിള, കെമിസ്ട്രി വിഭാഗം മേധാവി ഡോ. റാണി വര്‍ഗീസ്, റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന് സെന്റര്‍ ഡയറക്ടര്‍ റവ.ഡോ. ജിജോ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍