ജാതി സെന്‍സസ് തുടര്‍ പ്രക്ഷോഭം അനിവാര്യം പി.എ. അജയഘോഷ്
കെപിഎംഎസ് പഞ്ഞപ്പിള്ളി ശാഖ വാര്‍ഷികം സംസ്ഥാന പ്രസിഡന്റ്് പി.എ. അജയഘോഷ് ഉദ്ഘാടനം ചെയ്യുന്നു.
കല്ലേറ്റുംകര: ജാതി സെന്‍സസ് നടപ്പാക്കുന്നതിന് തുടര്‍പ്രക്ഷോഭം അനിവാര്യമാണെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ്് പി.എ. അജയഘോഷ് പറഞ്ഞു. പഞ്ഞപ്പിള്ളി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ശാഖാ വാര്‍ഷികം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യത ഉറപ്പുവരുത്തുവാന്‍ ജാതി സെന്‍സസ് നടപ്പാക്കണം. ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ പിന്‍ബലത്തില്‍ നടന്ന ശീതകാല പാര്‍ലിമെന്റ് സമ്മേളനത്തിലാണ് ജാതി സെന്‍സസ് പൂര്‍ണമായും നടപ്പാക്കുവാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായത്.
രാജ്യത്തെ ദളിത് ആദിവാസി പിന്നോക്ക വിഭാഗങ്ങളോടുളള വെല്ലുവിളിയാണ് കേന്ദ്രസര്‍ക്കാറിന്റെത്. ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാഖാ പ്രസിഡന്റ്് സുന്ദരന്‍ പുഞ്ചപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ്് ഉണ്ണികൃഷ്ണന് പതാക ഉയര്‍ത്തി. സംസ്ഥാന ഉപാധ്യക്ഷന്‍ പി.എന്‍. സുരന്, വി.കെ. സുമേഷ്, തങ്കമണി പരമു, കൃഷ്ണകുമാര്‍, കൃഷ്ണപ്രിയ സുനീഷ്, രമ്യ അജിത്ത്, കെ.കെ. മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സുന്ദരന്‍ പുഞ്ചപ്പറമ്പില്‍ (പ്രസിഡന്റ്്), ശ്രീജ സുമേഷ് (സെക്രട്ടറി), കൃഷ്ണപ്രിയ സുനീഷ് (ട്രഷറര്‍) എന്നിവരടങ്ങുന്ന 11 അംഗം ഭരണസമിതിയെ തെരഞ്ഞെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നഗരം ഇന്നോളം കണ്ടിട്ടില്ലാത്ത കൊട്ടികലാശം. അലതല്ലിയ ആവേശം, നൃത്ത ചുവടുകളുമായി പ്രവര്‍ത്തകള്‍
പോരാട്ടം അവസാനലാപ്പില്‍, സ്ഥാനാര്‍ഥികളും അണികളും ആവേശപ്പോരില്‍
കുട്ടന്‍കുളം സൗന്ദര്യവത്കരണം; പൈതൃകമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍
മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
പോത്താനിയില്‍ ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു