കെപിഎംഎസ് പുല്ലൂര്‍ അമ്പലനട, ആനന്ദപുരം വടക്ക് ശാഖാ വാര്‍ഷികങ്ങള്‍ നടത്തി
കെപിഎംഎസ് ആനന്ദപുരം വടക്ക് ശാഖാ വാര്‍ഷികം സംസ്ഥാന കമ്മിറ്റി അംഗം എന്‍.യു. ഉമേഷ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
പുല്ലൂര്‍: പുല്ലൂര്‍ അമ്പലനട ശാഖാ വാര്‍ഷികം സംസ്ഥാന കമ്മിറ്റി അംഗം പി.വി. പ്രതീഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എന്‍.യു. വിനോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ പി.എന്‍. സുരന്, കെ.കെ. ഷാജു, എ.വി. വിജു എന്നിവര്‍ സംസാരിച്ചു. എം.സി. സിജോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ജെ. ശ്രീനാഥ് വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. പാലക്കാട് നടന്ന ആള്‍ക്കൂട്ട കൊലപാതകത്തില്‍ സമ്മേളനം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. എന്‍.യു. വിനോദ് (പ്രസിഡന്റ്) പി.ജെ. ശ്രീനാഥ് (സെക്രട്ടറി) എം.സി. സിജോ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി 11 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു.
ആനന്ദപുരം വടക്ക് ശാഖാ വാര്‍ഷികം സംസ്ഥാന കമ്മിറ്റി അംഗം എന്‍.യു. ഉമേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷീബ സുരേഷ് അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി പി.കെ. കുട്ടന്, പഞ്ചമി കോ ഓര്‍ഡിനേറ്റര്‍ കെ.സി. സുധീര്‍, വി.സി. അനീഷ്, മീഡിയ കോ ഓര്‍ഡിനേറ്റര്‍ കെ.എസ.് സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സരിത സുരേന്ദ്രന് (പ്രസിഡന്റ്്), ഷിബ സുരേഷ് (സെക്രട്ടറി), പ്രമീള ഗോപി (ട്രഷറര്‍), ആര്‍ച്ച സതീഷ് (മീഡിയ കോ ഓര്‍ഡിനേറ്റര്‍) എന്നിവര്‍ ഭാരവാഹികളായി 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജും ടിസിഎസുമായി ചേര്‍ന്ന് പുതിയ ബിടെക് പ്രോഗ്രാം