മാപ്രാണം തീര്‍ഥാടന ദേവാലയത്തില്‍ ഫുഡ് ബാങ്ക് ഉദ്ഘാടനവും നേര്ച്ചകിറ്റ് വിതരണവും
മാപ്രാണം: ഹോളി ക്രോസ് തീര്‍ഥാടന ദേവാലയത്തിന്റെ നേതൃത്വത്തില്‍650 കുടുംബങ്ങള്‍ക്കു നേര്ച്ചകിറ്റുകള് വിതരണം ചെയ്തു. 12 നിത്യോപയോഗ സാധനങ്ങളും നേര്‍ച്ച തേനുംഉള്പ്പെടുന്ന കിറ്റാണു നല്‍കിയത്. ആക്ടിംഗ് വികാരി ഫാ. ബിനോയ് നെരേപറമ്പില്‍ നേര്ച്ചകിറ്റ് വെഞ്ചിരിപ്പും വിതരണവും നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ലിന്റോ പാറേക്കാടന്‍ പുതിയതായി ആരംഭിക്കുന്ന ഫുഡ് ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റിമാരായ ഡേവിസ് അരണാട്ടുക്കരക്കാരന്‍, ഗ്രേറ്റണ് പുത്തൂര്‍ അയണിക്കല്‍, ആന്റണി കള്ളാപ്പറമ്പില്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം അനൂപ് അറക്കല്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോഷി കൂനന്‍, സൈമണ്‍ ചാക്കോര്യ എന്നിവര്‍ പ്രസംഗിച്ചു.

പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു
കാര്‍ഷിക വായ്പ വിതരണ സെമിനാര്‍ നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി