കാറളത്ത് ക്ഷീര കര്‍ഷകര്‍ക്കുള്ള ക്ഷേമ പദ്ധതിയുടെ ഉദ്ഘാടനം നടത്തി
കാറളം: ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്കുള്ള ക്ഷേമ പദ്ധതികളുടെ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം സംഘം ഓഫീസില്‍ വച്ച് ഗ്രാമപഞ്ചായത്ത് അംഗം ഐ.ഡി. ഫ്രാന്‍സിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. സംഘത്തില്‍ പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്കു ഒരു ചാക്ക് കാലിത്തീറ്റ സൗജന്യം, തെരഞ്ഞെടുക്കപ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് പാല് പാത്രം, സൗജന്യ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് എന്നിവയാണു ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. സംഘം പ്രസിഡന്റ് സി.ആര്. സീതാരാമന് അധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് പി.എസ്. ജയരാജന്, സംഘം സെക്രട്ടറി ജിജി, വേണു കുട്ടാശാംവീട്ടില്, ജിബി മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തും കൃഷിഭവന് മുരിയാടും സംയുക്തമായി ഞാറ്റുവേല മഹോത്സവം 2026 സംഘടിപ്പിച്ചു
പടിയൂരിലെ ചേനഗ്രാമം പദ്ധതി; കാട്ടുപന്നികള്‍ നശിപ്പിക്കുന്നു
പടിയൂര്‍ പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
വീട്ടിലെ ലൈബ്രറി പുസ്തക ചര്‍ച്ച നടത്തി
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി