ബേക്കറിയില്‍ നിന്നും സാധനങ്ങള്‍ കടം നല്‍കിയില്ല; ജീവനക്കാരിയെ കത്തിയെടുത്ത് കുത്തി. പ്രതി അറസ്റ്റില്‍
ജിതിന്.
കാട്ടൂര്‍ : ബേക്കറി ജീവനക്കാരിയെ കടയില്‍ കയറി കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. കാട്ടൂര്‍ യൂണിറ്റി ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന ശാന്തി ഭവന് വീട്ടില്‍ ജിതിന് (26) നാണ് അറസ്റ്റിലായിരിക്കുന്നത്. കാട്ടൂര്‍ നെടുംമ്പുര സ്വദേശി തിയ്യത്തുപറമ്പില്‍ വീട്ടില്‍ സിന്ധു (43) നാണ് പരിക്കേറ്റത്.
കാട്ടൂര്‍ പോംപെ ജംഗ്ഷനിലുള്ള താടിതാമ ബേക്കറിയിലേക്ക് കയറി വന്ന പ്രതി ബേക്കറി സാധനങ്ങള്‍ ചോദിച്ചപ്പോള്‍ പൈസ തരാതെ സാധനങ്ങള്‍ തരില്ലെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്താല്‍ ബേക്കറിയിലെ നാരങ്ങ മുറിക്കുന്ന കത്തിയെടുത്ത് ജീവനക്കാരിയായ സിന്ധുവിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ജിതിന് കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഈ കേസു കൂടാതെ ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും, പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയ ഒരു കേസിലും, മദ്യലഹരിയില്‍ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച മൂന്ന് കേസുകളിലും, പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച ഒരു കേസിലും, മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും, മനുഷ്യ ജീവന് അപകടം വരത്തക്ക പ്രവര്‍ത്തി ചെയ്ത ഒരു കേസിലും അടക്കം ഒമ്പത് ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ സി ബൈജു, ജിഎസ്ഐ സുധീര്‍, ജിഎഎസ്ഐ ധനേഷ്, ജിഎസ്സിപിഒ ഷിബു, സിപിഒ മാരായ രഞ്ജിത്ത്, അബിലാഷ്, നിഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അഗ്നിജാഗ്രതയും പ്രകൃതി ക്യാമ്പും സംഘടിപ്പിച്ചു
എഡ്യൂക്കേഷണല്‍ ഹബ്, ബസ് സ്റ്റാന്‍ഡ് വികസനം മുരടിപ്പിലാക്കുമോ
നവീകരിച്ച വെള്ളിലംകുന്ന് നഗര്‍ കമ്മ്യൂണിറ്റി ഹാള്‍ നാടിന് സമര്‍പ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
സേ നോ ടു ഡ്രഗ്സ് ക്യാമ്പയിന് സംഘടിപ്പിച്ചു
വയോജനങ്ങളുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തണം: മന്ത്രി ആര്. ബിന്ദു
ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു