ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലന പരിപാടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെയും നഗരസഭ കുടുംബശ്രീ സിഡിഎസ് ഒന്ന്, രണ്ട്, ദേശീയ നഗര ഉപജീവന മിഷന് എന്നിവയുടെ സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങള്‍ക്കായി എല്‍ഇഡി നിര്‍മാണ പരിശീലനം സംഘടിപ്പിച്ചു. ഇലക്ട്രോണിക് ഉല്പന്ന നിര്‍മാണത്തിലൂടെ തൊഴില്‍ സംരംഭങ്ങളിലേക്കും അത് വഴി സ്വയംപര്യാപ്തയിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി അധ്യക്ഷ മിനി ജോസ് ചാക്കോള അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ മുഖ്യാതിഥിയായിരുന്നു.
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. എം.ടി. സിജോ, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. കാരന് ബാബു, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ വി.സി. വര്‍ഗീസ്, ടി.എ. പോള്‍, റാണി പോള്‍ മാവേലി, പ്രവീണ്‍സ് ഞാട്ടുവെട്ടി, സിഡിഎസ് ഒന്ന് ചെയര്‍പേഴ്സണ്‍ വി.ആര്. സുജിത, സിഡിഎസ് രണ്ട് ചെയര്‍പേഴ്സണ്‍ പി.കെ. സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ പി.എം. സ്വാതി, വി.വി. ലിസ്റ്റി, ദേശീയ നഗര ഉപജീവന മിഷന് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ രാജി എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. രണ്ട് ബച്ചുകളിലായി അന്‍പതോളം കുടുംബശ്രീ അംഗങ്ങള്‍ പരിശീലനത്തില്‍ സംബന്ധിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത കോണ്‍ക്രീറ്റിടല്‍ ഹൈക്കോടതി നല്കിയ സമയപരിധി തീര്‍ന്നു
മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് സ്മാരക ഗവ. യുപി സ്കൂളില്‍ വാര്‍ഷികാഘോഷവും പുതിയ സ്കൂള്‍ ബസിന്റെ ഫഌഗ് ഓഫ് കര്‍മ്മവും നടത്തി
ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ (ബിഎസ്എസ്) 2026 നാഷണല്‍ അവാര്‍ഡ് ജോസ് മാമ്പിള്ളിക്ക്
കരുവന്നൂര്‍ സിഎല്‍സി കേശദാന ക്യാമ്പ് നടത്തി
ഫാ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ഡോ. നൈജില്‍ തോമസിന്
നിര്‍ഭയ നിശ പദ്ധതി; രാത്രിയും പോലീസ് കൂടെയുണ്ട്; നിര്‍ഭയമായി യാത്ര ചെയ്യാം