കാറിനുള്ള മധ്യവയസ്കന്റെ മരണം; നാടന്‍ തോക്കു കൈമാറിയ രണ്ടു പേര് അറസ്റ്റില്‍
പ്രതി ജസ്റ്റിന് മാത്യു (40), പ്രതി റീഗന് ജോസഫ് (40).
ഇരിങ്ങാലക്കുട: കാറിനുള്ളില്‍ മധ്യവയസ്കനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റില്‍. ഇരിങ്ങാലക്കുട ആസാദ് റോഡ് കുറ്റിക്കാടന്‍ വീട്ടില്‍ ജോസ് (57) നെയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. തോക്ക് എത്തിച്ചു നല്കിയ വടക്കാഞ്ചേരി മംഗലം കാലായില്‍ വീട്ടില്‍ ജസ്റ്റിന് മാത്യു (40) എന്നയാളെ വടക്കാഞ്ചേരിയില്‍ നിന്നും ഇടുക്കി കുമളി സ്വദേശി തറപ്പേല്‍ വീട്ടില്‍ റീഗന് ജോസഫ് (40) എന്നയാളെ ഇടുക്കി കുമളിയില്‍ നിന്നുമാണ് ഇരിങ്ങാലക്കുട പോലീസും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്. അന്വേഷണത്തില്‍ കാറില്‍ നിന്നും ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ച തോക്കും ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു.
തനിക്ക് തോക്ക് നല്‍കിയത് പ്രതികളായ ജസ്റ്റിനും റീഗനും ചേര്‍ന്നാണെന്ന് ജോസ് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസ് അക്കാദമിയിലെ റീജിയണല്‍ ഫോറന്സിക്ക്് സയന്‍സ് ലാബോറട്ടറിയിലെ സയന്റിഫിക് ആന്‍ഡ് ബാലിസ്റ്റിക് ഓഫീസറായ അജയ് ബാബു എന്നയാളെക്കൊണ്ട് തോക്ക് ശാസ്ത്രീയ പരിശോധന നടത്തിച്ചതില്‍ തോക്ക് നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്നും ഇതിന് ലൈസന്‍സ് ലഭ്യമല്ലെന്നും സാക്ഷ്യപ്പെടുത്തുകയായിരുന്നു. പ്രതികള്‍ തോക്ക് അനധികൃതമായി നിര്‍മ്മിക്കുകയോ വാങ്ങി സൂക്ഷിക്കുകയോ ചെയ്ത ശേഷം ജോസിന് കൈമാറിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ ആയുധ നിയമപ്രകാരം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ കേസെടുത്തത്.
തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ജസ്റ്റിന് മാത്യു വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു അടിപിടിക്കേസില്‍ പ്രതിയാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എം.കെ. ഷാജി, എസ്ഐമാരായ ടി. അബിലാഷ്, അനു ജോസ്, ജിഎസ്ഐ എം.എ. മുഹമ്മദ് റാഷി, ജിഎസ്സിപിഒമാരായ രഞ്ജിത്ത്, ഗിരീഷ്, സിപിഒമാരായ ഉമേഷ്, ഗിരീഷ്, ഡാന്‍സാഫ് അംഗങ്ങളായ ജിഎസ്ഐമാരായ സതീശന്, മൂസ, ജയകൃഷ്ണന്, ജിഎഎസ്ഐമാരായ ഷിജോ, എ.യു. റെജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
മോഹിനിയാട്ടം ആചാര്യ നിര്‍മ്മലാ പണിക്കര്‍ക്ക് ഷട്കാല ഗോവിന്ദമാരാര്‍ പുരസ്കാരം സമര്‍പ്പിച്ചു
മാധവ നോളജ് സെന്റര്‍ ഇന്‍ മാത്തമാറ്റിക്സ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു
തൃശൂര്‍ അതിരൂപതാ പ്രോവിന്സിലെ അഞ്ച് രൂപതകളുടെ സംയുക്ത വൈദിക സമിതി സമ്മേളനം
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്: 57 ലക്ഷം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍
ഷാജു വാലപ്പന് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ തൃശൂര്‍ കൂട്ടായ്മയുടെ ആദരം