വ്യവസായ സംരഭകത്വ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു
വ്യവസായ വാണിജ്യ വകുപ്പിന്റെയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ശില്പശാലയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വ്യവസായ വാണിജ്യ വകുപ്പിന്റെയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ കാറളം, കാട്ടൂര്‍, പറപ്പൂക്ക, മുരിയാട് പഞ്ചായത്തുകളിലെ സംരംഭകര്‍ക്കു വേണ്ടിയുള്ള സംരംഭകത്വ പൊതു ബോധവല്കരണ ശില്പശാല ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.ബി. പവിത്രന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അജയന് തറയില്‍, പ്രസീന സജയന്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വ്യവസായ വികസന ഓഫീസര്‍ കെ.വി. വിജിന് സ്വാഗതവും വ്യവസായ വകുപ്പ് ബിഡിഎസ് പി. വൈശാഖ് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഠാണാ ചന്തക്കുന്ന് വികസനം; സ്വപ്ന പദ്ധതി അന്തിമ ഘട്ടത്തിലെന്ന് മന്ത്രി ഡോ.ആര്. ബിന്ദു; മാര്‍ച്ച് 20 മുതല്‍ റോഡ് ഭാഗികമായി തുറന്നുകൊടുക്കുമെന്നും പ്രഖ്യാപനം
ഓപ്പറേഷന് കാപ്പ, കുപ്രസിദ്ധ കുറ്റവാളി തിലകനെ നാടുകടത്തി
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ഫസ്റ്റ് സ്മൈല്‍- സോഫ്റ്റ് ടച്ച് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
നെടുമ്പാള്‍ കോന്തിപുലം കോള്കര്ഷകസമിതി 50 എച്ച്പി സമ്മേഴ്സബിള് മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിച്ചു
ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ക്രൈസ്തവരുടെ പ്രശ്നങ്ങളോട് രാഷ്ട്രീയകക്ഷികള്‍ നിസംഗത വെടിയണം: മാര്‍ പോളി കണ്ണൂക്കാടന്‍
മുരിയാട് പഞ്ചായത്ത് കുംഭ വിത്ത് മേള നടത്തി