നെടുമ്പാള്‍ കോന്തിപുലം കോള്കര്ഷകസമിതി 50 എച്ച്പി സമ്മേഴ്സബിള് മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിച്ചു
തൃശൂര്‍ ജില്ലാപഞ്ചായത്തിന്റെ 2025 26 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നെടുമ്പാള്‍ കോന്തിപുലം കോള്കര്ഷകസമിതി സ്ഥാപിച്ച 50 എച്ച്പി സമ്മേഴ്സബിള് മോട്ടോര്‍ പമ്പ് സെറ്റിന്റെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാപഞ്ചായത്തിന്റെ 2025 26 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നെടുമ്പാള്‍ കോന്തിപുലം കോള്കര്ഷകസമിതി 50 എച്ച്പി സമ്മേഴ്സബിള് മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിച്ചു. പമ്പ് സെറ്റിന്റെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ചടങ്ങില്‍ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ കര്‍ഷകരുടെ ചിരകാലത്തെ അഭിലാഷമായിരുന്നു മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിക്കുക എന്നുള്ളത്.
കൃഷിയിറക്കുന്നതിനാവശ്യമായ ജലം ക്രമീകരിക്കുന്നതിന് മോട്ടോര്‍ പമ്പ് സെറ്റ് ഇല്ലാത്തതിനാല്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ വര്‍ഷങ്ങളായി കര്‍ഷകര്‍ നേരിട്ടുവരികയായിരുന്നു. ഈ പ്രശ്നത്തിനു പരിഹാരമായാണ് ഇപ്പോള്‍ ജില്ലാപഞ്ചായത്ത് മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ലത ചന്ദ്രന് മുഖ്യാതിയായിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസന്, നഗരസഭ കൗണ്‍സിലര്‍ ടി.കെ. ഷാജു, അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനു റോയ് മാത്യു, ധനുകുളം കര്‍ഷക സമിതി പ്രസിഡന്റ് പി.കെ. മെജോ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. കോന്തിപുലം കര്‍ഷകസമിതി പ്രസിഡന്റ് സി.കെ. സജീവ് സ്വാഗതവും സെക്രട്ടറി സി.എ. ആന്റു നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഠാണാ ചന്തക്കുന്ന് വികസനം; സ്വപ്ന പദ്ധതി അന്തിമ ഘട്ടത്തിലെന്ന് മന്ത്രി ഡോ.ആര്. ബിന്ദു; മാര്‍ച്ച് 20 മുതല്‍ റോഡ് ഭാഗികമായി തുറന്നുകൊടുക്കുമെന്നും പ്രഖ്യാപനം
ഓപ്പറേഷന് കാപ്പ, കുപ്രസിദ്ധ കുറ്റവാളി തിലകനെ നാടുകടത്തി
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ഫസ്റ്റ് സ്മൈല്‍- സോഫ്റ്റ് ടച്ച് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ക്രൈസ്തവരുടെ പ്രശ്നങ്ങളോട് രാഷ്ട്രീയകക്ഷികള്‍ നിസംഗത വെടിയണം: മാര്‍ പോളി കണ്ണൂക്കാടന്‍
വ്യവസായ സംരഭകത്വ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്ത് കുംഭ വിത്ത് മേള നടത്തി