ഠാണാ ചന്തക്കുന്ന് വികസനം; സ്വപ്ന പദ്ധതി അന്തിമ ഘട്ടത്തിലെന്ന് മന്ത്രി ഡോ.ആര്. ബിന്ദു; മാര്‍ച്ച് 20 മുതല്‍ റോഡ് ഭാഗികമായി തുറന്നുകൊടുക്കുമെന്നും പ്രഖ്യാപനം
ഠാണാ ചന്തക്കുന്ന് വികസനം നടക്കുന്ന ഠാണാ ജംഗ്ഷനില്‍ മന്ത്രി ഡോ. ആര് ബിന്ദു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.
ഇരിങ്ങാലക്കുട: സ്വപ്ന പദ്ധതിയായ ഠാണാ -ചന്തുന്ന് ജംഗ്ഷന് റോഡ് നിര്‍മാണം അന്തിമ ഘട്ടത്തിലെന്ന് മന്ത്രി ഡോ.ആര്. ബിന്ദു. 20 മുതല്‍ ന്നെ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് നിന്നും ഠാണാ വഴി വരുന്ന വാഹനങ്ങള്‍ റോഡിന്റെ വലത്ത് ഭാഗത്ത് കൂടി കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്നതിനായിതുറന്നു നല്‍കും. കിഴക്ക് ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 20 ന് തീര്‍ത്ത് 12 ദിവസത്തെ ക്യൂറിംഗ് കാലാവധിക്ക് ശേഷം ഇരുവശവും തുറന്ന് കൊടുക്കാന്‍ കഴിയുമെന്നും ഇതിനുള്ളില്‍ ചന്തക്കുന്ന് ജംഗ്ഷന് പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മന്ത്രി പറഞ്ഞു.
52 കോടി ചിലവഴിച്ചാണ് ഇരിങ്ങാലക്കുട ഠാണാ ചന്തക്കുന്ന് വികസനവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, ബ്ലോക്ക് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്, എല്‍ഡിഎഫ് നേതാക്കളായ ഉല്ലാസ് കളക്കാട്ട്, അഡ്വ.കെ.ആര്. വിജയ, വി.എ. മനോജ് കുമാര്‍, എന്‍.കെ. ഉദയപ്രകാശ്, ബിജു ആന്റണി, പി.വി. ശിവകുമാര്‍, ടി.എസ്. സജീവന് മാസ്റ്റര്‍, കെ.കെ. കൃഷ്ണാനന്ദ ബാബു, തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓപ്പറേഷന് കാപ്പ, കുപ്രസിദ്ധ കുറ്റവാളി തിലകനെ നാടുകടത്തി
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ഫസ്റ്റ് സ്മൈല്‍- സോഫ്റ്റ് ടച്ച് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
നെടുമ്പാള്‍ കോന്തിപുലം കോള്കര്ഷകസമിതി 50 എച്ച്പി സമ്മേഴ്സബിള് മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിച്ചു
ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ക്രൈസ്തവരുടെ പ്രശ്നങ്ങളോട് രാഷ്ട്രീയകക്ഷികള്‍ നിസംഗത വെടിയണം: മാര്‍ പോളി കണ്ണൂക്കാടന്‍
വ്യവസായ സംരഭകത്വ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്ത് കുംഭ വിത്ത് മേള നടത്തി