ഇബി സിഗ്നേച്ചര്‍ അവതരിപ്പിക്കുന്ന നന്ദഗോവിന്ദം ഭജന്‍സ് ലൈവിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇബി സിഗ്നേച്ചര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ അവതരിപ്പിക്കുന്ന നന്ദഗോവിന്ദം ഭജന്‍സ് ലൈവിന്റെ സ്വാഗതസംഘം ഓഫീസ് ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇബി സിഗ്നേച്ചര്‍ ഏപ്രില്‍ 11ന് വൈകിട്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ അവതരിപ്പിക്കുന്ന നന്ദഗോവിന്ദം ഭജന്‍സ് ലൈവിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. നഗരസഭ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. ഇബി സിഗ്നേച്ചര്‍ ലോഗോ പ്രകാശനം മുന്‍ ഗവ. ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന് നിര്‍വഹിച്ചു. നന്ദഗോവിന്ദം ഭജന്‍സ് ലൈവിന്റെ ടിക്കറ്റ് വിതരണ ഉദ്ഘാടനം ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍ നിര്‍വഹിച്ചു. പ്രചരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ഇടവേള ബാബു സ്വാഗതവും, എഫ്ഐ ഇവന്റ്സ് സിഇഒ ഇസ മുല്ലാലി നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വെള്ളാങ്കല്ലൂര്‍ സെന്റ് ജോസഫ് ഇടവകയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുനാള്‍ നാളെ
വോട്ടിംഗ് രീതി പഠിപ്പിക്കാന്‍ ക്രൈസ്റ്റ് കോളജില്‍ വോട്ട് വണ്ടി
വെളിച്ചമാകാന്‍ അവര്‍ ഒരുങ്ങി…മാതൃകയാക്കണം ഈ വയോധികരെ… ഹൗസ് ഓഫ് പ്രൊവിഡെന്‍സിലെ മുഴുവന്‍ അന്തേവാസികളും നേത്രദാന സമ്മതപത്രം കൈമാറി
കെസിവൈഎം രൂപത ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു
വി.എം. മിഥുന് വര്‍മ്മ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
മുരിയാട് പഞ്ചായത്ത് ഭിന്നശേഷി സഹായ ഉപകരണ വിതരണങ്ങള്‍ ചെയ്തു