ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന റോഡ് ഷോ.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കുട്ടംകുളം പരിസരത്ത് നിന്ന് നൂറ്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടു കൂടി നടത്തിയ റോഡ് ഷോ വര്‍ണ്ണാഭമായി. കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും നഗരസഭ ചെയര്‍മാനുമായ എം.പി ജാകസന് ഉദ്ഘാടനം ചെയ്തു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, ഡിസിസി സെക്രട്ടറിമാരായ കെ.കെ ശോഭനന്, ആന്റോ പെരുമ്പിള്ളി, ടി.വി ചാര്‍ലി, സതീഷ് വിമലന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാറ്റോ കുര്യന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സി.എസ് അബ്ദുള്‍ഹഖ്, പി.കെ ഭാസി, സാജു പാറേക്കാടന്‍, ബാബു തോമസ,് ശശികുമാര്‍ ഇടപ്പുഴ, എ.പി വില്‍സണ്‍, ബാസ്റ്റിന് ഫ്രാന്‍സിസ്, എന്‍.ശ്രീകുമാര്‍, എ.ഐ സിദ്ധാര്ത്ഥന്, സി.എം.പി ഏരിയ സെക്രട്ടറി പി.ബി മനോജ്, ഫോര്‍വേഡ് ബ്ലോക്ക് യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് വിനീഷ് സുകുമാരന്‍, റോക്കി ആളൂക്കാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ ജനറല്‍ ആശുപത്രി പരിസരത്ത് എത്തി, ഠാണാവില്‍ സമാപിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന് റോഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത് തന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറീക്ഷയിലാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda

join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്‍സൈറ്റ് ഫോര്‍ ഇന്നോവേഷന്‍: എന്‍എസ്എസ് വളണ്ടിയര്‍മാരെ ആദരിച്ചു
പൂമംഗലം ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പുതുതായി ആരംഭിച്ച കഫറ്റീരിയയുടെ ഉദ്ഘാടനം നടത്തി
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളത്തിന് സ്വീകരണം
മൂന്നു വയസുകാരി ഫഌറ്റില്‍ നിന്നും വീണു മരിച്ചു
കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയം: കെ. രാജന്
ഈ പുഴയും കടന്ന് റോബോട്ടുകള്‍, ടെക്ക് ഫെസ്റ്റില്‍ കൗതുകങ്ങളേറെ