ഇന്‍സൈറ്റ് ഫോര്‍ ഇന്നോവേഷന്‍: എന്‍എസ്എസ് വളണ്ടിയര്‍മാരെ ആദരിച്ചു
എന്‍എസ്എസ് വളണ്ടിയര്‍മാരെ ആദരിക്കുന്ന ചടങ്ങ് നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന ഓഫീസര്‍ ഡോ. ഡി. ദേവിപ്രിയ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വോളണ്ടിയര്‍ ഡ്രിവണ്‍ ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷണല്‍ സപ്പോര്‍ട്ട് പ്രോഗ്രാം (വിഡിഐഇഎസ്പി) പദ്ധതിയുടെ ഭാഗമായി പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സ്കൂളുകളില്‍ പഠന സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എന്‍എസ്എസ് വളണ്ടിയര്‍മാരെ ആദരിച്ചു. നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന ഓഫീസര്‍ ഡോ. ഡി. ദേവിപ്രിയ ഉദ്ഘാടനം നിര്‍വഹിച്ചു.
നാഷണല്‍ സര്‍വീസ് സ്കീം, ടാറ്റാ ട്രസ്റ്റ്, ഇന്‍സൈറ്റ് ഫോര്‍ ഇന്നോവേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ കോളജുകളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരും സേവനമനോഭാവമുള്ള വളണ്ടിയര്‍മാരും ചേര്‍ന്ന് അഞ്ചാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷിന്റെയും ഗണിതശാസ്ത്രത്തിന്റെയും അടിസ്ഥാനങ്ങള്‍ പഠിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ നടന്ന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു.
ഇന്‍സൈറ്റ് ഫോര്‍ ഇന്നോവേഷന്‍ സിഇഒയും ഫൗണ്ടറുമായ ഹേമ ഗോപാലകൃഷ്ണന് പദ്ധതി വിശദീകരിച്ചു. ചടങ്ങിനോടനുബന്ധിച്ച് എന്‍എസ്എസ് മാസ്റ്റര്‍ ട്രെയിനര്‍ ബ്രഹ്മ നായകം മഹാദേവന് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സെഷന് എടുത്തു. നാഷണല്‍ സര്‍വീസ് സ്കീം ഹയര്‍സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ എം.വി. പ്രതീഷ്, സെന്റ് ജോസഫ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വീണ സാനി എന്നിവര്‍ സംസാരിച്ചു. ഇരുപതോളം സ്കൂളുകളില്‍ ആയിരത്തി അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ എടുത്ത 200 ലധികം വളണ്ടിയര്‍മാരാണ് ചടങ്ങില്‍ പങ്കാളികളായത്. മികച്ച സേവനം കാഴ്ചവെച്ച വളണ്ടിയര്‍മാര്‍ക്കും കോളജുകള്‍ക്കും പ്രത്യേക പുരസ്കാരവും നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധമാര്‍ച്ച് നടത്തി
ഷാജു പാറേക്കാടന്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് അഭിമാന നേട്ടം; ഹാക്കത്തോണില്‍ വിദ്യാര്‍ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണബിരുദം നേടിയ ഡോ.കെ.എം. മുവിഷ്
പ്രായത്തെ തോല്‍പ്പിച്ച പെണ്‍കരുത്ത്; 67-ാം വയസില്‍ എവറസ്റ്റിന്റെ നെറുകയില്‍ നസീമ കുഞ്ഞുമോന്
ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ ലൈസന്‍സ് നേടി, കൂടുതല്‍ വാഹനങ്ങള്‍ ഉടന്‍; ഹിറ്റായി കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂള്‍