പരസ്പരം ഒന്നിച്ച് കൂടുന്നത് നാടിന്റെ മാനവീകതയുടെ മുഖമുദ്രയും സൗഹാര്‍ദ്ദത്തിന്റെ പ്രതീകവുമാണ്- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ജുമ മസ്ജിദില്‍ പെരുനാള് ആശംസകളുമായെത്തിയ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനെ ബൊക്കെ നല്കി സ്വീകരിക്കുന്നു.
സൗഹാര്‍ദ സന്ദോശവുമായി റംസാന് ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദില്‍ എത്തി
ഇരിങ്ങാലക്കുട: റംസാന് ആശംസകളുമായി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ജുമ മസ്ജിദില്‍ എത്തി. ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് കെ.എസ്. അബ്ദുല്‍ സമദ് ബിഷപ്പിനെ ബൊക്കെ നല്കി സ്വീകരിച്ചു. റംസാന് ആശംസകളര്‍പ്പിച്ച് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ചീഫ് ഇമാം അബ്ദുള്‍ അസീസ് അല്‍ ഖാസിമിക്ക് ബൊക്കെ നല്കി. തിരുന്നാളുകളും പെരുന്നാളുകളും ഉല്‍സവങ്ങളുമെല്ലാം നടക്കുന്ന അവസരങ്ങളില്‍ പരസ്പരം ഒന്നിച്ച് കൂടുന്നത് നാടിന്റെ മാനവീകതയുടെ മുഖമുദ്രയാണന്നും ഇത് ഇരിങ്ങാലക്കുടയുടെ സൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണന്നും ബിഷപ്പ് പറഞ്ഞു.
ചീഫ് ഇമാം അബ്ദുള്‍ അസീസ് അല്‍ ഖാസിമി അധ്യക്ഷത വഹിച്ചു. രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, രൂപത ചാന്‍സലര്‍ റവ.ഡോ. കിരണ്‍ തട്ട്ള, കത്തോലിക്ക കോണ്‍ഗ്രസ് രൂപത പിആര്‍ഒ ടെല്‍സണ്‍ കോട്ടോളി, ബിഷപ്പ് സെക്രട്ടറി ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, സാമുഹ്യ പ്രവര്ത്തകന് നിസാര്‍ അഷറഫ്, ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് കെ.എസ്. അബ്ദുള്‍സമദ്, വൈസ് പ്രസിഡന്റ് എ.എ. ഷെയ്ക്ക് ദാവുദ്, ജനറല്‍ സെക്രട്ടറി പി.കെ. അലി സാപ്രി, ട്രഷറര്‍ കെ.കെ. ഷാഹിദ് ഘാന്, സി.എം. ഷിനോധ് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സേവന് മിത്ര് പുരസ്കാരങ്ങള്‍ സിസ്റ്റര്‍ ബിന്‍സിക്കും ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബിക്കും
ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി