പരിശീലക ഇല്ലാതായി, പടിയൂര്‍ പഞ്ചായത്തിലെ വനിതാ ജിം പ്രവര്‍ത്തനം നിലച്ചു
പടിയൂര്‍ പഞ്ചായത്ത് ഓഫീസിനു മുകളിലെ മീറ്റിംഗ് ഹാളില്‍ ഒരുക്കിയിരിക്കുന്ന വനിതാ ജിം.
പടിയൂര്‍: പരിശീലക ഇല്ലാതായതോടെ പടിയൂര്‍ പഞ്ചായത്തിലെ വനിതാ ജിം പ്രവര്‍ത്തനരഹിതമായി. പഞ്ചായത്തിലെ സ്ത്രീകളുടെ ആരോഗ്യത്തിനായി ജില്ലാ പഞ്ചായത്തിന്റെ 2024 – 25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവഴിച്ച് ആരംഭിച്ച വനിതാ ജിമ്മിനാണ് പൂട്ടുവീണത്. പടിയൂര്‍ പഞ്ചായത്ത് ഓഫീസിന്റെ മുകളിലത്തെ മീറ്റിംഗ് ഹാളിലാണ് ജിം ഒരുക്കിയിരിക്കുന്നത്. പഞ്ചായത്തിലെ ഒട്ടേറെ സ്ത്രീകള്‍ ഈ ജിം ഉപയോഗിച്ചിരുന്നു.
എന്നാല്‍ മറ്റൊരു ജോലി കിട്ടിയതോടെ പരിശീലക ഇവിടത്തെ ജോലി അവസാനിപ്പിച്ചു. പുതിയ പരിശീലകയെ നിയമിക്കാനോ, ജിം പുനരാരംഭിക്കാനോ പഞ്ചായത്തിന് സാധിച്ചില്ലെന്ന് സ്ത്രീകള്‍ പറഞ്ഞു. ജിം തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ പഞ്ചായത്ത് വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വനിതാ ജിം അടച്ചിട്ടിരിക്കുന്നതില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗം പ്രതിഷേധിച്ചു.
ഇതുസംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയിട്ടും യാതൊരു നടപടികളും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇതിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബിനോയ് കോലാന്ത്ര പറഞ്ഞു. അതേസമയം മുന്‍ ഭരണസമിതിയുടെ കാലത്താണ് പരിശീലകപോയതിനെത്തുടര്ന്ന് ജിം പ്രവര്‍ത്തനരഹിതമായതെന്നും പുതിയ ഭരണസമിതി വന്നതിനുശേഷം പുതിയ പരിശീലകയെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ സാധ്യമായത് ദൈവനിയോഗം – അഡ്വ. തോമസ് ഉണ്ണിയാടന്
ഭഗവാന് അകമ്പടി സേവിക്കുവാന്‍ ആറുനാട്ടില് പ്രഭുക്കന്മാരും തട്ടകത്തെ കളരിയാശാനും
എന്‍എസ്എസ് യൂണിയന്, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ സംഭാര വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് റോഡില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു
ശീവേലിക്കും എഴുന്നള്ളിപ്പിനും കോലമേന്താന് 17 ഗജവീരന്മാര്
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന ഉത്സവത്തിന്റെ ആറാട്ട്