യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം
യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുടയില്‍ നടത്തിയ പ്രകടനം.
ഇരിങ്ങാലക്കുട: യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. ടൗണ്‍ മണ്ഡലം കണ്വെന്ഷന് കെപിസിസി സെക്രട്ടറി സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ചെയര്മാന് സി.എസ്. അബ്ദുള്‍ ഹഖ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്, നഗരസഭാ ചെയര്മാന് എം.പി. ജാക്സണ്, ഡിസിസി സെക്രട്ടറി ടി.വി. ചാര്‍ളി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, നേതാക്കളായ കെ.എ. റിയാസുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.എസ്. അബ്ദുള്‍ ഹഖ് ചെയര്‍മാനും സിജു യോഹന്നാന് കണ്‍വീനറു മായി 101 കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പടിയൂര്‍: മണ്ഡലം കണ്വെന്ഷന് യുഡിഎഫ് ജില്ലാ ചെയര്മാന് ടി.വി. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് എ.ഐ. സിദ്ധാര്ഥന് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ശോഭനന്, സതീഷ് വിമലന്, നേതാക്കളായ വിനീഷ് സുകുമാരന്‍, ഷാല്ബിന് പെരേര, ഫിലിപ്പ് ഓളാട്ടുപുറം എന്നിവര്‍ പ്രസംഗിച്ചു. എ.ഐ. സിദ്ധാര്ഥന് ചെയര്‍മാനും ഒ.എന്‍. ഹരിദാസ് കണ്‍വീനറുമായി 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
നടവരമ്പ്: വേളൂക്കരയില്‍ ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. ചെയര്മാന് ശശികുമാര്‍ എടപുഴ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാറ്റോ കുര്യന്, ജോണി കാച്ചപ്പിള്ളി, മാത്യു പാറേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ശശികുമാര്‍ എടപ്പുഴ ചെയര്‍മാനായും ജോണി കാച്ചപ്പിള്ളി കണ്‍വീനറുമായി 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പൊറത്തിശേരി: മണ്ഡലം കണ്വെന്ഷന് കെപിസിസി സെക്രട്ടറി സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ചെയര്മാന് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്, നഗരസഭാ ചെയര്മാന് എം.പി. ജാക്സണ്, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെ രുമ്പുള്ളി, സതീഷ് വിമലന്, നേതാക്കളായ വിനീഷ് സുകുമാരന്‍, രജീന്ദ്രന്‍ പുല്ലരി, പി.ബി. സത്യന് എന്നിവര്‍ പ്രസംഗിച്ചു. പി.കെ. ഭാസി ചെയര്‍മാനും എം.ആര്. ഷാജു കണ്‍വീനറുമായി 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാനനിര്മാണത്തില് അപാകതയെന്ന് നാട്ടുകാര്‍; പരിഹരിക്കുമെന്ന് വാര്‍ഡ് അംഗം
ഇരിങ്ങാലക്കുട പ്രചരണ ചൂടിലേക്ക് സ്ഥാനാര്‍ഥികള്‍ അണിനിരന്നു, ഒപ്പം അണികളും
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ കോര്‍ഫ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളജിന്
എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന്
ഓള് സെയിന്റ്സ് ഓര്‍ഫനേജിലേക്ക് എല്‍ഇഡി ടീവി നല്കി ജെസിഐ