ഇരിങ്ങാലക്കുട രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു
ഓശാന തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുിഖ്യ കാര്‍മികത്വത്തില്‍ നടന്ന പ്രദക്ഷിണം.
ഇരിങ്ങാലക്കുട: രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു. ഓശാന തിരുനാള്‍ ദിനമായ ഇന്നലെ സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ ആറിന് നിത്യാരാധന കേന്ദ്രത്തില്‍ നിന്നും വിശ്വാസികള്‍ കൈകളില്‍ കുരുത്തോലയുമായി ആരംഭിച്ച പ്രദക്ഷിണം കത്തീഡ്രലില്‍ സമാപിച്ചു.

കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ബിഷപ്പ്സ് സെക്രട്ടറി ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന് കളര്‍പാറ, നിത്യാരാധന കേന്ദ്രം വൈസ് റെക്ടര്‍ ഫാ. സീമോണ്‍ കാഞ്ഞിത്തറ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ക്രിസ്തുവിന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ദൃശ്യവിസ്മയത്തിന്റെ അകമ്പടിയോടെ നടന്ന ഓശാന പ്രദക്ഷിണം തികച്ചും വേറിട്ട അനുഭവമായി മാറുകയായിരുന്നു. സിഎല്‍സി യുവജനങ്ങളുടെ നേതൃത്വത്തിലാണ് ദൃശ്യാവിഷ്കാരം ഒരുക്കിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓര്‍മയില്‍ ഒരു മത്സരം മുഖ്യമന്ത്രിയെ പിടിച്ചുകെട്ടാനിറങ്ങിയ അധ്യാപിക
കല്ലേറ്റുംകര പള്ളിനടയില്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
തോമസ് ഉണ്ണിയാടന്റെ സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ചു
കാട്ടൂര്‍ കാറളം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ആര് ബിന്ദു പര്യടനം നടത്തി
മാര്‍ക്കറ്റിലും സ്ഥാപനങ്ങളിലും വോട്ടഭ്യര്‍ഥിച്ച് തോമസ് ഉണ്ണിയാടന്
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ആര് ബിന്ദുവിന്റെ വാഹന പ്രചരണ പരിപാടിക്ക് തുടക്കമായി