പോരാട്ടചൂടിലും തളരാതെ സ്ഥാനാര്‍ഥികള്‍
മാറ്റത്തിനൊരോട്ട് മുദ്രാവാക്യവുമായി യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ വിജയത്തിനായി യുഡിഎഫിലെ മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ വനിതാ സംഗമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മാറ്റത്തിനൊരോട്ട് മുദ്രാവാക്യവുമായി യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ വിജയത്തിനായി യുഡിഎഫിലെ മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ വനിതാ സംഗമം സംഘടിപ്പിച്ചു. നിയോജക മണ്ഡലത്തിലെ കാര്‍ഷിക മേഖലയായ കാട്ടൂര്‍, കാറളം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു പര്യടനം നടത്തി. കാട്ടൂര്‍ മാവും വളവില്‍ നിന്നും രാവിലെ ആരംഭിച്ച സ്ഥാനാര്‍ത്ഥി പര്യടനം ഹരിപുരം വഴി കാറളം പഞ്ചായത്തിലേക്ക് കടന്ന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
യുഡിഎഫിലെ മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന വനിതാ സംഗമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എം.പി. ജാക്സണ്, സാവിത്രി ലക്ഷ്മണന്, കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, ഡിസിസി സെക്രട്ടറി ടി.വി. ചാര്‍ളി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്,

കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ്, നഗരസഭാ വൈസ് ചെയര്മാന് ചിന്ത ധര്മ്മരാജന്, മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിനി ശ്രീകുമാര്‍, സെക്രട്ടറിമാരായ അംബുജം രാജന്, സിന്ധു അജയന്, ബ്ലോക്ക് പ്രസിഡന്റ് ഗീത മനോജ്, മുരിയാട് മണ്ഡലം പ്രസിഡന്റ് തുഷം സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം ഞായറാഴ്ച രാവിലെ ആനന്ദപുരം വൈദ്യരാജ് ഔഷധശാല അങ്കണത്തില്‍ നടക്കുന്ന 24 കുണ്ഡഗായത്രി മഹായജ്ഞത്തില്‍ പങ്കെടുത്ത് മഹാ മണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജില്‍നിന്ന് അനുഗ്രഹം വാങ്ങി. എന്‍ഡിഎ പൂമംഗലം പഞ്ചായത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. കണ്ണന് കോമ്പാത്ത് അധ്യക്ഷത വഹിച്ചു. എന്‍ഡിഎ മഹാരാഷ്ട്ര എംഎല്‍എ കരണ്‍ ഡിയോ തലൈ, ബിജെപി ജില്ലാ സൗത്ത് ഭാരവാഹികളായ കൃപേഷ് ചെമ്മണ്ട, ലോജനന്‍ അമ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിയന്ത്രണംവിട്ട കാര്‍ കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം
ഡോ. ആര് ബിന്ദു മുരിയാട്, വേളൂക്കര പഞ്ചായത്തുകളില്‍ പര്യടനം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ കാര്‍മികത്വത്തില്‍ നടന്ന സൈത്ത് വെഞ്ചിരിപ്പ്
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു
തോമസ് ഉണ്ണിയാടന് കാറളം, പൊറത്തിശേരി, ടൗണ്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്തി
സാമ്പത്തിക തട്ടിപ്പ്; ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെ സസ്പെന്റ് ചെയ്തു; നടത്തിയത് കോടികളുടെ തട്ടിപ്പ്