എല്‍ ഡി എഫ് വനിത പാര്‍ലമെന്റ് സംഘടിപ്പിച്ചു
എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ. ആര് ബിന്ദുവിന്റെ വിജയത്തിനായി സംഘടിപ്പിച്ച വനിത പാര്‍ലമെന്റ് ജനാധിപത്യ മഹിള അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ. ആര് ബിന്ദുവിന്റെ വിജയത്തിന് വനിതകള്‍. വനിത സംഘടനകളുടെ നേതൃത്വത്തില്‍ റാലിയും പൂതംകുളം മൈതാനിയില്‍ വനിത പാര്‍ലമെന്റും സംഘടിപ്പിച്ചു. ജനാധിപത്യ മഹിള അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ 3000 രൂപ ക്ഷേമ പെന്ഷന് ഉറപ്പാണെന്നും പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതാണ് എല്‍ഡിഎഫി ന്റെ നയമെന്നും അവര്‍ പറഞ്ഞു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
കേരളത്തില്‍ ഗ്യാരന്റി കള്‍ പറയുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും പ്രഖ്യാപിച്ച ഗ്യാരന്റികളൊന്നും നടപ്പാാക്കിയിട്ടില്ല. സ്ത്രീകളുടെസുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തിയത് ഇടതുപക്ഷ സര്‍ക്കാരാണ്. അത് തുടരുന്നതിന് വീണ്ടും എല്‍ഡി എഫ് അധികാരത്തില്‍ വരണമെന്നും അവര്‍ കൂട്ടിചേര്‍ത്തു. കേരള മഹിള സംഘം മണ്ഡലം പ്രസിഡന്റ് അല്‍ഫോന്‍സ തോമസ് അധ്യക്ഷയായി . കേരള മഹിള സംഘം ജില്ല എക്സി ക്യൂട്ടിവ് അംഗം കെ എസ് ജയ , സജിത ഷേബര്‍, വത്സല ബാബു എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വര്‍ധന
നടവരമ്പ് തൃപ്പയ്യ ക്ഷേത്രത്തിന്റെ പുനരുദ്ധരിച്ച ക്ഷേത്രവീഥിയുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു
കൂടല്‍മാണിക്യം ക്ഷേത്രമതില്‍ക്കെട്ടിനകത്തെ നിര്‍മാണങ്ങള്‍ക്കെതിരേ തന്ത്രിമാര്‍
പുസ്തകചര്‍ച്ച സംഘടിപ്പിച്ചു
നാമജപവും ആചാരാനുഷ്ഠാനങ്ങളും നിലനിര്‍ത്തേണ്ട കേന്ദ്രമാണ് ക്ഷേത്രങ്ങള്‍-ബ്രഹ്മശ്രീ സ്വാമി ബ്രഹ്മസ്വരൂപാനന്ദ
സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു