ഗ്രെയ്സ് ഫെസ്റ്റ് വിശ്വാസജീവിതത്തിന്റെ ആഘോഷമാകണം- മാര്‍ പോളി കണ്ണൂക്കാടന്‍
ഗ്രെയ്സ് ഫെസ്റ്റിന്റെ രൂപതാതല ഉദ്ഘാടനം കുമ്പിടി ലിറ്റില്‍ഫ്ലവര്‍ ഇടവകയില്‍ ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: അവധിക്കാലം ക്രിസ്തുവിനോടൊപ്പം അനുഗ്രഹപ്രദമാകണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. വേനലവധിക്കാലത്ത് നടത്തുന്ന വിശ്വാസപരിശീലനമായ ഗ്രെയ്സ് ഫെസ്റ്റ് 2026 ന്റെ രൂപതാതല ഉദ്ഘാടനം കുമ്പിടി ലിറ്റില്‍ഫ്ലവര്‍ ഇടവകയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്. ഇരിങ്ങാലക്കുട വിദ്യാജ്യോതി വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍ അധ്യക്ഷത വഹിച്ചു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
കുമ്പിടി പള്ളി വികാരി ഫാ. ജോസഫ് കിഴക്കുംതല, വിദ്യാജ്യോതി വിശ്വാസപരിശീലന കേന്ദ്രം അസോ. ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍, പ്രധാനധ്യാപകന് ജോജോ കണ്ണംമ്പിള്ളി, രൂപത മതബോധന സെക്രട്ടറി സിസ്റ്റര്‍ മരിയറ്റ് എഫ്സിസി, രൂപത മതബോധന ആനിമേറ്റര്‍ പി.എഫ്. ആന്റണി , ഫൊറോന മതബോധന സെക്രട്ടറി കെ. മെല്ബിന്, പള്ളി ട്രസ്റ്റി സിജു വെമ്പില്‍, മതബോധന പിടിഎ പ്രസിഡന്റ് ടോണി പറമ്പത്ത്, ടീം ലീഡര്‍ ഡീക്കന്‍ ആഷിക് മാണിയ്ക്കത്തുപറമ്പില് എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ എല്ലാ ഇടവകകളിലും വൈദിക വിദ്യാര്‍ഥികളുടെയും മതബോധന അധ്യാപകരുടെയും രക്ഷാകര്‍തൃസമിതിയുടെയും നേതൃത്വത്തിലാണ് ഗ്രെയ്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
അയല്‍വാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
തോക്ക് ചൂണ്ടി ഭീഷണി; സ്റ്റേഷന് റൗഡി അറസ്റ്റില്‍
വിഭിന്ന ശേഷിയുള്ളവര്‍ക്കും അനാഥര്‍ക്കും കരുതലായി സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു