ഇരിങ്ങാലക്കുടക്കാര്‍ക്ക് വിളിപ്പുറത്തിനി എഐ കയ്യാള് ഇരിഞ്ഞാല്ഡക്കാരന് റെഡി
നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഇരിഞ്ഞാല്ഡക്കാരന് വെ് ആപ്പ് പ്രസിദ്ധ എഴുത്തുകാരന് അശോകന് ചരുവില്‍ പ്രകാശനം ചെയ്യുന്നു. സ്ഥാനാര്‍ഥി ഡോ. ആര് ബിന്ദു സമീപം.
ഇരിങ്ങാലക്കുട: ഡോ. ആര് ബിന്ദുവിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ കൗതുകവും വിജ്ഞാനവും പകര്‍ന്ന് ഇരിഞ്ഞാല്ഡക്കാരന് രംഗത്തിറങ്ങി. മലയാളത്തില്‍ സംസാരിക്കാനും സംവദിക്കാനും മലയാളത്തിലും ഇംഗ്ലീഷിലും ചാറ്റ് ചെയ്യാനും കഴിവോടെയാണ് എഐ ഇരിഞ്ഞാല്ഡക്കാരന്. മൊബൈല്‍ ഫോണുകളില്‍ സുഗമമായി ഉപയോഗിക്കാവുന്ന വിധത്തില്‍ ലോകോത്തര നിലവാരത്തിലുള്ള നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഇരിഞ്ഞാല്ഡക്കാരന് വെബ് ആപ്പ് പ്രസിദ്ധ എഴുത്തുകാരന് അശോകന് ചരുവില്‍ പ്രകാശനം ചെയ്തു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
ഇരിങ്ങാലക്കുട മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ ഡിജിറ്റലായി തൊട്ടറിയാവുന്ന വികസന ഭൂപടവും, നേട്ടങ്ങള്‍ സമഗ്രരൂപത്തില്‍ ഉള്‍പ്പെടുത്തിയ വെബ് സൈറ്റും ഇതോടൊപ്പം പ്രകാശനം ചെയ്തു. വികസനമെത്തിച്ച ഓരോ പ്രദേശത്തിന്റെയും പദ്ധതിയ്ക്ക് വകയിരുത്തിയ തുകയുടെയും വിശദാംശങ്ങളടക്കം ക്ലിക്ക് ചെയ്ത് നേരിട്ടറിയാവുന്ന വിധത്തിലാണ് ഡിജിറ്റല്‍ വികസന ഭൂപടം. ഇരിങ്ങാലക്കുടയുടെ സമഗ്രമേഖലകളിലെയും വിവരങ്ങള്‍ ഇരിഞ്ഞാല്ഡക്കാരനോട് ചോദിച്ചാല്‍ പറഞ്ഞു തരും. നാട്ടുകാരുടെ പരാതികളും പരിദേവനങ്ങളും ഈ വെബ് ആപ്പ് വഴി സ്വീകരിക്കും.
നാടിന്റെ നന്മക്കായുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും ഇരിഞ്ഞാല്ഡക്കാരന് തയ്യാറാണ്. ഫോട്ടോകളും രേഖകളും സഹിതമുള്ള പരാതികള്‍ സ്വീകരിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ സഹായിക്കുന്നതിനൊപ്പം വിവിധ സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനും ഇരിഞ്ഞാല്ഡക്കാരന് ഇനി മുഴുസമയവും ഇരിങ്ങാലക്കുടക്കാര്‍ക്ക് ഒപ്പമുണ്ടാവും.
അടുത്ത ഘട്ടത്തില്‍ സര്‍ക്കാര്‍ സേവനങ്ങളുമായി ഏകോപിപ്പിക്കും. മണ്ഡലത്തിലെ ഓരോ വാര്‍ഡിലും നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജനങ്ങള്‍ക്ക് തത്സമയം നിരീക്ഷിക്കാവുന്ന വികസന ട്രാക്കര്‍, പ്രാദേശിക പോലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്സ് എന്നിവരുടെ നമ്പറുകളിലേക്ക് ആപ്പില്‍ നിന്ന് നേരിട്ട് വിളിക്കാവുന്ന അടിയന്തര സഹായം, ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ചരിത്രവും വിനോദസഞ്ചാര പ്രാധാന്യമുള്ള ഇടങ്ങളും പരിചയപ്പെടുത്തുന്ന ഇരിങ്ങാലക്കുട പൈതൃകം വിഭാഗം തുടങ്ങിയവയും ഇരിഞ്ഞാല്ഡക്കാരന് ആപ്പിന്റെ ഭാഗമാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നഗരം ഇന്നോളം കണ്ടിട്ടില്ലാത്ത കൊട്ടികലാശം. അലതല്ലിയ ആവേശം, നൃത്ത ചുവടുകളുമായി പ്രവര്‍ത്തകള്‍
പോരാട്ടം അവസാനലാപ്പില്‍, സ്ഥാനാര്‍ഥികളും അണികളും ആവേശപ്പോരില്‍
കുട്ടന്‍കുളം സൗന്ദര്യവത്കരണം; പൈതൃകമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍
മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
പോത്താനിയില്‍ ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു