ജനവിധിക്കൊരുങ്ങി, പോളിംഗ് സ്റ്റേഷനുകള്‍ സജ്ജം. അണിയറയില്‍ ഒരുക്കങ്ങള്‍ തയ്യാര്‍, ജനം ഇന്നു വിധിയെഴുതാന്‍ ബൂത്തിലേക്ക്….പോളിംഗ് സാമഗ്രികളുടെ വിതരണം സുഗമം
വോട്ടിംഗ് മെഷീനും പോളിംഗ് സാമഗ്രികളുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നും പോളിംഗ് ബൂത്തുകളിലേക്കു പോകുന്ന ഉദ്യോഗസ്ഥര്‍.
ഇരിങ്ങാലക്കുട: കൂട്ടലും കിഴിക്കലും കഴിഞ്ഞു. വിധിയെഴുതാന്‍ ജനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പരാതികള്കിടനല്കാതെ, പഴുതടച്ച ഒരുക്കങ്ങളുമായി തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ തയാര്‍. വിരലുകളില്‍ പുരട്ടാനുള്ള മഷികുപ്പികളും സ്ഥാനാര്‍ഥികളുടെ ചിത്രം പതിപ്പിച്ച ബാലറ്റ് യൂണിറ്റുകളുമായി നിയമസഭ തെരഞ്ഞെടുപ്പിന് ബൂത്തുകളൊരുങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 223 പോളിംഗ് ബൂത്തുകള്‍ക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തിലാണു മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള യന്ത്രസാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച വിതരണം ഉച്ചയോടെ പൂര്‍ത്തിയായി.

കൂടുതല്‍ കരുതല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണകേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. സാങ്കേതിക തകരാര്‍ വന്നാല്‍ മാറ്റാനാണിത്. ഇരിങ്ങാലക്കുട മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസറായ ആര്‍ഡിഒ കെ.എം നാസറിന്റെ നേതൃത്വത്തിലാണു ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നിന്നു പോളിംഗ് സാമഗ്രികള്‍ വിതരണംചെയ്തത്. അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മരായ തഹസില്‍ദാര്‍ മുരളി മോഹന്‍, സീനിയര്‍ സൂപ്രണ്ട് കെ. രമേശന്, ഇലക്ഷന് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ആര്. രേഖ എന്നിവരും നേതൃത്വം നല്കി. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നഗരസഭയിലും ഏഴു പഞ്ചായത്തുകളിലുമടക്കം 1,94,592 വോട്ടര്‍മാരാണുള്ളത്.

ഇതില്‍ 93,943 പുരുഷന്മാര് 1,00,647 സ്ത്രീകള്‍ രണ്ടു ട്രാന്‍സ്ജെന്‍ഡര്‍മാര്‍. ഇന്ന് വൈകീട്ട് വോട്ടിംഗ് പൂര്‍ത്തിയായശേഷം വോട്ടെണ്ണല്‍ കേന്ദ്രമായ ക്രൈസ്റ്റ് കോളജിലേക്കു തിരിച്ചെത്തിക്കുന്ന യന്ത്രങ്ങള്‍ രാത്രിതന്നെ വോട്ടണ്ണല്‍ കേന്ദ്രമായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലൊരുക്കുന്ന സുരക്ഷാമുറിയിലേക്ക് മാറ്റും. ഇത്തവണ കൊടുങ്ങല്ലൂര്‍, കയ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി തുടങ്ങി അഞ്ച് മണ്ഡലങ്ങളിലെ വോട്ടിംഗ് കഴിഞ്ഞുള്ള യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതും വോട്ടെണ്ണുന്നതും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലാണ്. ആദ്യമായാണ് അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഇരിങ്ങാലക്കുടയില്‍ നടക്കുന്നത്. വോട്ടെണ്ണലിന് ഒരുമാസത്തോളമെടുക്കുന്നതിനാല് അതുവരെ സുരക്ഷാസംവിധാനങ്ങളൊരുക്കുന്നത് കണക്കിലെടുത്താണ് വോട്ടെണ്ണല്കേന്ദ്രങ്ങളുടെ എണ്ണം കുറച്ചത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പടിയൂരില്‍ റോഡിനോട് ചേര്‍ന്നുള്ള കിണറിന്റെ വശം ഇടിഞ്ഞു താഴ്ന്നു: യാത്രക്കാര്‍ക്ക് അപകട ഭീഷണി
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ വാര്‍ഷികം ആഘോഷിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും അദാനി സിമന്റും തമ്മില്‍ ധാരണാപത്രം
രാമഞ്ചിറ തോടിന്റെ അരികിടിഞ്ഞ് ഉണ്ണായിവാര്യര്‍ റോഡ് അപകടാവസ്ഥയില്‍
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു