വിമാനകമ്പനികളെ നിയന്ത്രിക്കണം-ഇരിങ്ങാലക്കുട രൂപത മൈഗ്രന്റ് മിഷന്
ഗള്‍ഫ് മേഖലയിലെ യുദ്ധ സാഹചര്യങ്ങള്‍ മുതലെടുത്ത് വിമാന കമ്പനികള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരെ മൈഗ്രന്റ് മിഷന് പ്രസിഡന്റ് ഷാജു വാലപ്പന്റെ നേതൃത്വത്തില്‍ കേന്ദ്ര സ്റ്റീല്‍ ആന്‍ഡ് ഹെവി ഇന്ന്റെസ്ട്രി മന്ത്രി ഭൂപതി രാജു ശ്രീനിവാസവര്മ്മക്ക് നിവേദനം കൈമാറുന്നു.
ഇരിങ്ങാലക്കുട: ഗള്‍ഫ് മേഖലയിലെ യുദ്ധ സാഹചര്യങ്ങള്‍ മുതലെടുത്ത് വിമാന കമ്പനികള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരെ വിമാന കമ്പനികളെ കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെട്ട് നിയന്ത്രിക്കണമെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനം ഇരിങ്ങാലക്കുട രൂപതാ മൈഗ്രന്റ് മിഷന് പ്രസിഡന്റ് ഷാജു വാലപ്പന്റെ നേതൃത്വത്തില്‍ കേന്ദ്ര സ്റ്റീല്‍ ആന്‍ഡ് ഹെവി ഇന്ന്റെസ്ട്രി മന്ത്രി ഭൂപതി രാജു ശ്രീനിവാസവര്മ്മക്ക് നല്കി.
ഗള്‍ഫ് മേഖലയില്‍ ഉപജീവനത്തിനായി തൊഴില്‍തേടിയും വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങള്ക്കുമായ് ഗള്‍ഫ് മേഖലയിലേക്കേ് പോകുവാനും അവിടെനിന്ന് വരുവാനും അമിത ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധനമൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് പ്രവാസികള്‍. പല വ്യക്തികളുടെ വിസയുടെ കാലവധി തീരുകയും തിരിച്ച് പോകുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നുണ്ട് അതിനാല്‍ ഈ മേഖലയിലേക്കേ് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തുവാനും ആവശ്യപ്പെട്ടു. നിവേദനം സമ്മര്‍പ്പിക്കാന്‍ രൂപതാ ഭാരവാഹികളായ ജോസ് മാമ്പിള്ളി, ലാജിന് പോള്‍, കേന്ദ്രമന്ത്രിയുടെ പ്രതിനിധിയായ വിപിന്‍ പാറമേക്കാട്ടില്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പു നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
ഇരിങ്ങാലക്കുട ഉദയ പ്രോവിന്സിന്റെ സൗഹൃദം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇഗ്നൈറ്റ് ടുകെ26 സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ സംഘടിപ്പിച്ച സൗജന്യ ടെക്നിക്കല്‍ ക്യാമ്പ് സമാപിച്ചു
ഇരിങ്ങാലക്കുട ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ബാലവേദി കലോത്സവവും ആദര സന്ധ്യയും സംഘടിപ്പിച്ചു