സംഗമേശ്വര സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി ശിവനന്ദ സലില്‍
കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് ശിവനന്ദ സലില്‍ ഭരതനാട്യം അവതരിപ്പിക്കുന്നു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം സംഗമേശ്വര സന്നിധിയില്‍ ഭരതനാട്യം അവതരിപ്പിച്ചു ശ്രദ്ധേയയായി കുമാരി ശിവനന്ദ സലില്‍. ബഹറിനിലെ പ്രവാസികളായ സലില്‍ വി. കൃഷ്ണയുടെയും ദീപശ്രീയുടെയും മകളാണ് ശിവനന്ദ. ബഹറിന്‍ ന്യൂ ഹൊറൈസണ്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഈ കൊച്ചു കലാകാരി നാലു വയസ് മുതല്‍ നൃത്തം അഭ്യസിച്ചു വരുന്നു. ആര്.എല്‍.വി സന്ധ്യ പ്രജോദ് അധ്യാപികയുടെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുന്ന ശിവനന്ദ, ഭരതനാട്യം കൂടാതെ കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ നൃത്തരൂപങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഗംഭീരനാട്ട രാഗത്തില്‍ ചണ്ട ചാപ്പ് താളത്തിലുള്ള ഗണപതി സ്തുതിയോടെയാണ് (ശ്രീ വിഘ്നരാജം ഭജേ) ശിവനന്ദ നൃത്തം ആരംഭിച്ചത്. തുടര്‍ന്ന് ഭൈരവി രാഗത്തില്‍ ആദി താളത്തിലുള്ള ശ്രീരാമ വര്‍ണ്ണം മനോഹരമായി അവതരിപ്പിച്ചു. പഠനത്തിനൊപ്പം കലയെയും നെഞ്ചിലേറ്റുന്ന ശിവനന്ദയ്ക്ക് സംഗമേശ്വര സന്നിധിയിലെ ഈ പ്രകടനം വലിയൊരു പുണ്യമായി. മംഗളത്തോടെയാണ് നൃത്താര്‍ച്ചന അവസാനിച്ചത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു
വിയര്‍പ്പുതുള്ളികളാല്‍ നാടിന്റെ സമൃദ്ധി തീര്‍ക്കുന്നവരാണ് കര്‍ഷകര്‍: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇരിങ്ങാലക്കുട നഗരസഭയുടെയും ഇരിങ്ങാലക്കുട, പൊറത്തിശേരി കൃഷിഭവനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
ദന്തശുചിത്വം: ബ്രെയ്ലി കൈപ്പുസ്തകം പ്രകാശനം ചെയ്തു