മതസൗഹാര്‍ദത്തിന്റെ സന്ദേശവുമായ് താഴേക്കാട് കുരിശുമുത്തപ്പന്റെ തിരുനാളിന് കുതിരക്കളിയും മുടിയാട്ടവും വടിതല്ലും
താഴേക്കാട് സെന്റ് സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്തീര്ഥാടനകേന്ദ്രത്തില് മുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന കുതിരക്കളി.
താഴേക്കാട്: താഴേക്കാട്ടപ്പാ, പൊന്നും കുരിശുമുത്തപ്പാ, താഴേക്കാട്ടേ പൊന്നുംപള്ളീ പൊന്നും കുരിശു മുത്തപ്പാ എന്നീ പാട്ടുകളുമായി താഴേക്കാടിന്റെ വിവിധ ദേശങ്ങളില്‍ നിന്നും കുതിരകളി സംഘങ്ങള്‍ എത്തി. താഴേക്കാട് മുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് കുതിരക്കളിയും മുടിയാട്ടവും വടിതല്ലും നടന്നു. ദശാബ്ദങ്ങളായി താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടനകേന്ദ്രത്തില്‍ മുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് നടത്തിവരുന്ന കുതിരക്കളിയും മുടിയാട്ടവും വടിതല്ലും ചരിത്രപ്രസിദ്ധമാണ്. ഹൈന്ദവരായിട്ടുള്ള പുലയ സമുദായക്കാരാണ് ഇത് നടത്തി പോരുന്നത്. തിരുനാള്‍ കൊടിയേറുന്ന അന്നു മുതല്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും.
തിരുനാള്‍ ദിനത്തില്‍ രാവിലെ പള്ളിയില്‍ നിന്ന് കുരിശു പതിച്ച മുത്തപ്പന്റെ കൊടിയും വാങ്ങും. കുരുത്തോലയാല്‍ അലങ്കരിച്ച കുതിരകളുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുത്തപ്പനെ സ്തുതിച്ചു കൊണ്ടുള്ള പാട്ടുകള്‍ പാടിയും മുടി കളിച്ചും വടിതല്ലിയും നാടു മുഴുവന്‍ വീട് വീടാന്തരം കയറിയിറങ്ങും. ഇങ്ങനെ കയറിയിറങ്ങി കിട്ടുന്ന വഴിപാടുകളുമായി തിരുനാള്‍ ദിവസം പന്ത്രണ്ടു മണിയോടു കൂടി പള്ളിയുടെ നടയില്‍ എത്തിച്ചേരും. തുടര്‍ന്ന് പള്ളി വലംവച്ച് മുത്തപ്പന്റെ തിരുസ്വരൂപത്തിനു മുന്നില്‍ മുത്തപ്പനെ സ്തുതിച്ചു കൊണ്ടുള്ള പാട്ടുകളും സ്ത്രീകളുടെ മുടിയാട്ടവും വടിതല്ലും നടക്കും. പള്ളിയിലെത്തുന്നതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഇവര്‍ക്കൊപ്പം പങ്കുചേരും.
തുടര്‍ന്ന് രണ്ടു മണിയോടുകൂടി ഇവര്‍ മുത്തപ്പന്റെ കൊടി ഇടവക വികാരിയെ തിരികെ ഏല്‍പ്പിച്ച് അടുത്ത കൊല്ലം വീണ്ടും കാണാമെന്നു പറഞ്ഞു പടിയിറങ്ങും. പല ദേശങ്ങളില്‍ നിന്നു വന്ന കുതിരക്കളി സംഘങ്ങള്‍ ഓരോരുത്തരായി മുത്തപ്പന്റെ നട മുട്ടുകുത്തി കയറി മൂന്നുമണിയോടു കൂടി മടങ്ങും. ഇതിന്റെ പിന്തുടര്ച്ചയായാണ് ഇന്നും ദേവാലയത്തിലെ തിരുനാളിന് മറ്റു മതസ്ഥര്‍ കുതിരക്കളിയും മറ്റുമായി പള്ളിയങ്കണത്തില്‍ എത്തുന്നത്. പണ്ടുകാലത്തെ പല തറവാടുകളില്പ്പെട്ട മുതിര്‍ന്ന കാരണവന്മാര് തുടങ്ങിവച്ച ഈ ആചാരം അവരുടെ ഇളംതലമുറയില്പെടുന്നവര് ഇപ്പോഴും തുടര്‍ന്ന് കൊണ്ടുപോരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം