ശീവേലിക്കും എഴുന്നള്ളിപ്പിനും കോലമേന്താന് 17 ഗജവീരന്മാര്
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ സംഗമം വേദിയില്‍ ശ്രീഭരതം സ്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പി്ച മോഹിനിയാട്ടം.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ തിരുവുത്സവത്തിലെ രാവിലെയുള്ള ശീവേലിക്കും രാത്രി നടക്കുന്ന വിളക്കെഴുന്നള്ളിപ്പിനും 17 ഗജവീരന്മാരാണ് അണിനിരക്കുന്നത്. ഇതില്‍ രണ്ടെണ്ണം ഉള്ളാനകളാണ്. തിടമ്പ് വഹിക്കുന്ന ആനയുടെ ഇരുവശത്തും രണ്ട് ഉള്ളാനകള്‍ നില്‍ക്കുന്നത് കൂടല്‍മാണിക്യത്തിലെ മാത്രം സവിശേഷതയാണ്. ഉത്സവനാളുകളില്‍ ഭഗവാന് പുറത്തേക്ക് എഴുന്നള്ളുന്നത് സ്വര്‍ണക്കോലത്തിന്റെ പ്രൗഢിയോടെയാണ്. വെള്ളിയില്‍ തീര്‍ത്ത നെറ്റിപ്പട്ടങ്ങള്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
17 ആനകളില്‍ പത്തും വെള്ളി നെറ്റിപ്പട്ടമണിഞ്ഞാണ് ഗജനിരയില്‍ ഉണ്ടാകുക. തിടമ്പേറ്റിയ ആനയ്ക്കും ഇരുവശത്തുമായി ഓരോ ഉള്ളാനകളും ഇവിടത്തെ പ്രത്യേകതയാണ്. തിടമ്പേറ്റിയ ആനയ്ക്കും ഉള്ളാനകള്ക്കും അവര്‍ക്ക് ഇരുവശത്തുമുള്ള രണ്ട് ആനകള്‍ക്കുമായി ഏഴ് എണ്ണത്തിനെയാണ് സ്വര്‍ണ നെറ്റിപ്പട്ടം അണിയിക്കുക. ഒരു സ്വര്ണക്കുടയടക്കം പതിനേഴ് കുടകള്‍, ആലവട്ടം, വെഞ്ചാമരം, ആനകള്‍ക്കുള്ള കച്ചക്കയര്‍, കഴുത്തുമണി, പള്ളമണി, കൈമണി എന്നിവയാണ് ആനച്ചമയത്തിന് ഒരുക്കുക. രാവിലെ ചമയങ്ങളോടെ കൊട്ടിലാക്കല്പ്പറമ്പില്നിന്ന് ക്ഷേത്രത്തിലേക്കുള്ള ആനകളുടെ വരവും ശീവേലി കഴിഞ്ഞുള്ള മടക്കവും ആവേശമുയര്‍ത്തുന്നതാണ്.
കൂടല്‍മാണിക്യം ദേവസ്വം മേഘാര്ജുനന് (മാണിക്യന്), തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരന്, കുട്ടന്‍കുളങ്ങര ദേവസ്വം അര്ജുനന്, ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാരായണന്‍/ജൂണിയര്‍ വിഷ്ണു, പാറമേക്കാവ് ദേവസ്വം കാശിനാഥന്, പല്ലാട്ട് ബ്രഹ്മദത്തന്, ഉഷശ്രീ ശങ്കരന്‍കുട്ടി, ചൈത്രം അച്ചു, പാറന്നൂര്‍ നന്ദന്, മച്ചാട് ജയറാം, ബാസ്റ്റിന് വിനയസുന്ദര്‍, തോട്ടേക്കാട് വിനായകന്, പരിമണം വിഷ്ണു, പീച്ചിയില്‍ രാജീവ്, മച്ചാട് ഗോപാലന്/മച്ചാട് ഗംഗാധരന്, നന്തിലത്ത് ഗോവിന്ദകണ്ണന്‍, മീനാട് കേശു, വടകുറുമ്പക്കാവ് ദുര്‍ഗാദാസന്‍, മനുസ്വാമിമഠം വിനായകന്, ശങ്കരംകുളങ്ങര ദേവസ്വം ഉദയന്‍, അമ്പാടി മാധവന്, പത്മതീര്ഥം സൂര്യനാരായണന്, മനുസ്വാമിമഠം മനുനാരായണന്‍, കൊളക്കാടന്‍ കുട്ടികൃഷ്ണന്, എടയ്ക്കാട്ട് നീലകണ്ഠന് എന്നീ ആനകളും ഉള്ളാനകളായി ദേവസ് ആരോമലും നന്തിലത്ത് ഗോപീകണ്ണനുമാണ് എഴുന്നള്ളിപ്പിനായി രജിസ്ട്രേഷന് നടത്തിയിരിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ സാധ്യമായത് ദൈവനിയോഗം – അഡ്വ. തോമസ് ഉണ്ണിയാടന്
ഭഗവാന് അകമ്പടി സേവിക്കുവാന്‍ ആറുനാട്ടില് പ്രഭുക്കന്മാരും തട്ടകത്തെ കളരിയാശാനും
എന്‍എസ്എസ് യൂണിയന്, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ സംഭാര വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് റോഡില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന ഉത്സവത്തിന്റെ ആറാട്ട്
ഉത്സവം പൊടിപൂരം, ആവേശ തിമിര്‍പ്പില്‍ ഇരിങ്ങാലക്കുട, ഇന്ന് വലിയ വിളക്ക്, നാളെ പള്ളിവേട്ട