ട്രെയിനിനടിയിലേക്ക് വീഴാനിരുന്ന യുവതിക്ക് രക്ഷയായി; ധീരതയ്ക്ക് ആദരം നേടി കെ.വി. സന്തോഷ്
ട്രെയിനിനടിയിലേക്ക് വീഴാനിരുന്ന യുവതിയെ സ്വന്തം സുരക്ഷ പോലും മറന്ന് സാഹസികമായി രക്ഷിച്ച തൃശൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് കോണ്‍സ്റ്റബിള്‍ കെ.വി. സന്തോഷിനെ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് ചെയര്മാന് ടി.എ. നായര്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു.
ഇരിങ്ങാലക്കുട: ഒരു നിമിഷത്തെ അശ്രദ്ധയില്‍ സംഭവിക്കുമായിരുന്ന വന്‍ ദുരന്തം ഒഴിവാക്കാന്‍ സ്വന്തം സുരക്ഷ പോലും മറന്ന് നടത്തിയ ധീരമായ ഇടപെടല്‍. റെയില്‍വേ ട്രാക്കില്‍നിന്ന് കാല് തെറ്റി ട്രെയിനിനടിയിലേക്ക് വീഴാന്‍ തുടങ്ങിയ യുവതിയെ സമയോചിതമായി ഇടപെട്ട് സാഹസികമായി രക്ഷിച്ച തൃശൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് കോണ്‍സ്റ്റബിള്‍ കെ.വി. സന്തോഷിന് ആദരം. ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനാണ് സന്തോഷിന്റെ ധീരതയെ ആദരിച്ചത്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ നന്ദകിഷന്റെയും ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ നന്ദശിവാനിയുടെയും പിതാവാണ് കെ.വി. സന്തോഷ്. സ്കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ ഭാരതീയ വിദ്യാഭവന് ചെയര്മാന് ടി.എ. നായര്‍ സന്തോഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ് പൂച്ചെണ്ട് നല്കി അനുമോദിച്ചു. ജീവന് പോലും അപകടത്തിലാകാവുന്ന നിര്‍ണായക നിമിഷത്തില്‍ ഒരു നിമിഷം പോലും പാഴാക്കാതെ നടത്തിയ ഇടപെടലാണ് യുവതിയുടെ ജീവന് രക്ഷിക്കാന്‍ വഴിയൊരുക്കിയത്. സന്തോഷിന്റെ ധൈര്യവും സമയോചിതമായ ഇടപെടലും സമൂഹത്തിന് മാതൃകയാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി