ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട വെസ്റ്റ് ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം മുന്‍ വികാരി ഫാ. ജോണ്‍ കവലക്കാട്ട് നിര്‍വഹിക്കുന്നു. വികാരി ഫാ. ഫ്രാന്‍സീസ് കൊടിയന്‍ സമീപം.

ഇരിങ്ങാലക്കുട: ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ (ഇരിങ്ങാലക്കുട വെസ്റ്റ്) ഇടവക മധ്യസ്ഥയായ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാളിന് കൊടിയേറി. ഇടവക മുന്‍ വികാരി ഫാ. ജോണ്‍ കവലക്കാട്ട് കൊടികയറ്റവും വികാരി ഫാ. ഫ്രാന്‍സീസ് കൊടിയന്‍ ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിച്ചു. 19, 20 തിയതികളിലാണ് തിരുനാള്‍. ഇടവകയിലെ 325 നവനാള്‍ പ്രസുദേന്തിമാരും പ്രധാന തിരുനാള്‍ തലേദിവസം 22 പ്രസുദേന്തിമാരും തിരുനാള്‍ ദിനത്തില്‍ പ്രധാന പ്രസുദേന്തി കവുണ്ടന്‍ ബിന്നി വര്‍ഗീസും കുടുംബവും ഇടവക സമൂഹവും ഒന്നുചേര്‍ന്ന് തിരുനാള്‍ ആഘോഷിക്കുന്നു. ജനറല്‍ കണ്‍വീനര്‍ അന്തോണി ഷാജു, കൈക്കാരന്മാര്, മറ്റു കണ്‍വീനര്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരോടൊപ്പം ഇടവക സമൂഹവും സന്നിഹിതരായിരുന്നു. പ്രധാന തിരുനാള്‍ ദിനമായ 20ന് വൈകീട്ട് 5.30 മുതല്‍ ഇടവക മതബോധന ദിനങ്ങള്‍ സംയുക്തമായി ആഘോഷിക്കുന്നു. 27ന് എട്ടാമിട തിരുനാള്‍ നടക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓര്‍മ്മകള്‍ക്ക് ചിറകുനല്‍കി മുന്‍ അധ്യാപക സംഗമം
ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ആംഗന്‍ മിലന് സേവാ പരിപാടി സംഘടിപ്പിച്ചു
മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി