കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വാര്‍ത്ത കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരിങ്ങാലക്കുട: പൊതുമരാമത്ത് വകുപ്പിന്റെ കാനയിലേക്ക് മലിനജലം ഒഴുക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കാട്ടൂരിലെ ഹോട്ടല്‍ പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു. കാട്ടൂര്‍ പെട്രോള്‍പമ്പിന് സമീപം പ്രവര്‍ത്തിച്ചിരുന്ന റൈറ്റ് വേ ഹോട്ടലിനാണ് പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചത്. ആരോഗ്യവിഭാഗം ഹോട്ടല്‍ അധികൃതര്‍ക്ക് അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഹോട്ടലില്‍നിന്നുള്ള മലിനജലം സമീപത്തെ കാനയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയത്. പഞ്ചായത്ത് സെക്രട്ടറി വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും തുടര്‍നടപടികളും. നിയമാനുസൃതമായ സംവിധാനങ്ങളിലൂടെ മലിനജലം സംസ്കരിക്കാതെ പൊതുകാനയിലേക്ക് ഒഴുക്കിവിടുന്നത് അനുവദിക്കില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. ജെഎച്ച്ഐ ഷാജു, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജിനീഷ് ജിക്സണ്‍, എം.ഐ. ആന്‍സി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റവന്യൂ ജില്ല ശാസ്ത്രമേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു
സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി
പ്രമേഹ നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
ഉപജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
ഒരുമയുടെ ഓര്‍മകള്‍ പങ്കുവച്ച് ഉദയ പ്രൊവിന്‍സ് അലുമ്നി മീറ്റ്