കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി ഒരുക്കാന്‍ തുടങ്ങിയ ഗ്രാമച്ചന്ത; ഇന്ന് കാടുകയറി നശിക്കുന്നു
എടക്കുളം നെറ്റിയാട് സെന്ററിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഗ്രാമച്ചന്ത കാടുകയറിയ നിലയില്‍.
എടക്കുളം: കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി ഒരുക്കി നാട്ടുകാര്‍ക്ക് വിഷരഹിത പച്ചക്കറികള്‍ നേരിട്ട് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പൂമംഗലം ഗ്രാമീണച്ചന്ത ഇന്ന് കാടുകയറി നശിക്കുന്നു. എടക്കുളം നെറ്റിയാട് സെന്ററിന് തെക്കുമാറി കൃഷിഭവന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചന്തയാണ് വര്‍ഷങ്ങളായി പ്രവര്‍ത്തനമില്ലാതെ കിടക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വെള്ളിയാഴ്ചകളിലായിരുന്നു ഗ്രാമീണച്ചന്ത പ്രവര്‍ത്തിച്ചിരുന്നത്. ഇരുമ്പ്ഷീറ്റുപയോഗിച്ച് കടയുടെ മാതൃകയില്‍ ഒരുക്കിയ സ്ഥലത്ത് പഞ്ചായത്തിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചക്കറികള്‍ ശേഖരിച്ച് വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി കൃഷിഭവന് ഒരാളെ നിയോഗിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ആവശ്യത്തിന് പച്ചക്കറികള്‍ ലഭിക്കാതെ വന്നതോടെ ആഴ്ചച്ചന്തയുടെ പ്രവര്‍ത്തനം ക്രമേണ നിലയ്ക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തിലേറെയായി വെള്ളിയാഴ്ചകളിലെ ചന്ത പ്രവര്‍ത്തിക്കുന്നില്ല. ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ മാത്രമായി പിന്നീട് ചന്ത ചുരുങ്ങിയെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി അതും നടന്നിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ഓണച്ചന്ത കൃഷിഭവനില്‍ തന്നെയാണ് ഒരുക്കുന്നത്. വെള്ളിയാഴ്ചകളില്‍ വില്‍പ്പനയ്ക്കാവശ്യമായ അളവില്‍ കാര്‍ഷികോത്പന്നങ്ങള്‍ ലഭിക്കാത്തതാണ് ചന്ത നിര്‍ത്താന്‍ പ്രധാന കാരണമെന്ന് കൃഷിഭവന് അധികൃതര്‍ പറഞ്ഞു. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് പ്രാദേശിക വിപണി ഉറപ്പാക്കുന്നതിനായി വെള്ളിയാഴ്ചകളില്‍ ഗ്രാമീണച്ചന്ത വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് കൃഷിഭവനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഒലീവ് 2കെ26 ബൈബിള്‍ കലോത്സവം സമാപിച്ചു
കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
ദേശീയ ആയുര്‍വേദ ദിനാചരണം സംഘടിപ്പിച്ചു
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍; പതിനായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത്
എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു