സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബും കൊച്ചി ഐ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് ഇരിങ്ങാലക്കുട നഗരസഭ 26 ാം വാര്‍ഡ് കൗണ്‍സിലര്‍ ആര്യ സുമേഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബും കൊച്ചി ഐ ഫൗണ്ടേഷനും സംയുക്തമായി ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസില്‍ സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി. ഇരിങ്ങാലക്കുട നഗരസഭ 26 ാം വാര്‍ഡ് കൗണ്‍സിലര്‍ ആര്യ സുമേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ജോണ്സണ് കോലങ്കണ്ണി ആശംസകള്‍ അര്‍പ്പിച്ചു.
സേവഭാരതി വൈസ് പ്രസിഡന്റ് ജയചന്ദ്രന് സ്വാഗതവും ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ രാജലക്ഷ്മി സുരേഷ് ബാബു നന്ദിയും പറഞ്ഞു. സേവാഭാരതി സെക്രട്ടറി സായിറാം, സേവാഭാരതി ജോയിന്റ് സെക്രട്ടറി ഗോപിനാഥ് പീടികപറമ്പില്‍, മെഡിക്കല്‍ കണ്‍വീനര്‍ ജഗദീഷ് പണിക്കവീട്ടില്‍, സ്വാവലംബന്‍ കണ്‍വീനര്‍ ഹരികുമാര്‍ തളിയക്കാട്ടില്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ ഒ.എന്‍. സുരേഷ്, വാനപ്രസ്ഥ ആശ്രമം എക്സിക്യൂട്ടീവ് അംഗം മണികണ്ഠന് ചൂണ്ടാണി, മെഡിസെല്‍ സെക്രട്ടറി മിനി സുരേഷ്, സംഗീത ബാബുരാജ്, മോഹിത് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഉദയ പ്രോവിന്‍സ് സാന്ത്വനസംഗമം 2026 സംഘടിപ്പിച്ചു
നവീന ആശയങ്ങള്‍ക്ക് ചിറകേകി അണ്‍ഫോള്‍ഡ് 2026 ഐട്രിപ്പിള്‍ഇ സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് പുതിയ വാഹനം
ഇരിങ്ങാലക്കുട ഉപജില്ലാ സീനിയര്‍ ഫുട്ബോള്‍ മത്സരത്തില്‍ വിജയികളായി കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് യുവാവ് ചികിത്സാ സഹായം തേടുന്നു