കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ സംഘടിപ്പിച്ച വ്യക്തിത്വ വികസന പരിപാടിയില്‍ മുഖ്യാതിഥിയായ യൂണിസെഫ് മഹാരാഷ്ട്ര സ്റ്റേറ്റ് ഓഫീസിലെ മുന്‍ ചീഫ് ഓഫീസര്‍ ഗോപിനാഥ് ടി. മേനോന് പ്രസംഗിക്കുന്നു.
കാറളം: വിഎച്ച്എസ്എസ് സ്കൂളില്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനവും ലക്ഷ്യബോധവും വളര്‍ത്തുന്നതിനായി തിങ്ക് സ്മാര്‍ട്ട്, റീച് യുവര്‍ ഗോള്‍സ് എന്ന പേരില്‍ പ്രചോദനാത്മക സെഷന് സംഘടിപ്പിച്ചു. യൂണിസെഫ് മഹാരാഷ്ട്ര സ്റ്റേറ്റ് ഓഫീസിലെ മുന്‍ ചീഫ് (റിട്ട.) ഓഫീസര്‍ ഗോപിനാഥ് ടി. മേനോന് മുഖ്യപ്രഭാഷണം നടത്തി. യൂണിസെഫില്‍ 35 വര്‍ഷത്തോളം ഇന്ത്യ, അഫ്ഗാനിസ്ഥാന്, നൈജീരിയ, ഉഗാണ്ട, മലേഷ്യ എന്നീ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം വിദ്യാര്‍ഥികളുമായി തന്റെ അനുഭവങ്ങളും ജീവിതവിജയത്തിലേക്കുള്ള വഴികളും പങ്കുവെച്ചു.
സ്കൂള്‍ മാനേജര്‍ സുധാ ഭരതന്, ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് സുധീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങള്‍ രൂപപ്പെടുത്താനും സ്മാര്‍ട്ട് രീതിയില്‍ ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്ത് ആത്മവിശ്വാസത്തോടെ മുന്നേറാനും സഹായിക്കുന്ന നിരവധി ആശയങ്ങള്‍ സെഷനില്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ജെ.എസ്. വീണ സ്വാഗതവും പരിപാടിയുടെ കോ ഓര്‍ഡിനേറ്റര്‍ ദീന പി. റോബിന്‍സണ്‍ നന്ദിയും പറഞ്ഞു
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഉദയ പ്രോവിന്‍സ് സാന്ത്വനസംഗമം 2026 സംഘടിപ്പിച്ചു
നവീന ആശയങ്ങള്‍ക്ക് ചിറകേകി അണ്‍ഫോള്‍ഡ് 2026 ഐട്രിപ്പിള്‍ഇ സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് പുതിയ വാഹനം
ഇരിങ്ങാലക്കുട ഉപജില്ലാ സീനിയര്‍ ഫുട്ബോള്‍ മത്സരത്തില്‍ വിജയികളായി കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് യുവാവ് ചികിത്സാ സഹായം തേടുന്നു
സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി