കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് യുവാവ് ചികിത്സാ സഹായം തേടുന്നു
രാഹുല്‍.
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ രാധാകൃഷ്ണന്റെ മകന് രാഹുല്‍ (38) ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ട സാഹചര്യത്തില്‍ ചികിത്സാ സഹായം തേടുന്നു. ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സകള്‍ക്കുമായി ഏകദേശം 60 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഭാര്യയും ഒരു മകളുമടങ്ങുന്നതാണ് രാഹുലിന്റെ കുടുംബം. ഇതേ അസുഖത്തെ തുടര്‍ന്ന് അമ്മയും ചികിത്സയിലാണ്. കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യം പരിമിതമായതിനാല്‍ ഇത്രയും വലിയ ചികിത്സാ ചെലവ് കണ്ടെത്തുക പ്രയാസകരമായിരിക്കുകയാണ്.
രാഹുലിന്റെ ചികിത്സയ്ക്കായി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് എന്നിവര്‍ രക്ഷാധികാരികളായും പഞ്ചായത്തംഗം സുനില്‍ കണ്‍വീനറായും ചികിത്സാ ധനസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സുമനസുകളുടെ സഹായത്തോടെ രാഹുലിന്റെ ചികിത്സ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ രാഹുല്‍ ചികിത്സാ സഹായ നിധി എന്ന പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 110101000018009, ഐഎഫ്എസ്സി കോഡ്: ഐഒബിഎ 0001101.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഉദയ പ്രോവിന്‍സ് സാന്ത്വനസംഗമം 2026 സംഘടിപ്പിച്ചു
നവീന ആശയങ്ങള്‍ക്ക് ചിറകേകി അണ്‍ഫോള്‍ഡ് 2026 ഐട്രിപ്പിള്‍ഇ സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് പുതിയ വാഹനം
ഇരിങ്ങാലക്കുട ഉപജില്ലാ സീനിയര്‍ ഫുട്ബോള്‍ മത്സരത്തില്‍ വിജയികളായി കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു
സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി