ഉദയ പ്രോവിന്‍സ് സാന്ത്വനസംഗമം 2026 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ഉദയ പ്രോവിന്സിന്റെ നേതൃത്വത്തില്‍ പോട്ട തെരേസ്യന്‍ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച സാന്ത്വനസംഗമത്തില് പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ഉദയ പ്രോവിന്സിന്റെ നേതൃത്വത്തില്‍ പോട്ട തെരേസ്യന്‍ സോഷ്യല്‍ സെന്ററില്‍ സാന്ത്വനസംഗമം സംഘടിപ്പിച്ചു. പ്രിയപ്പെട്ടവരുടെ പെട്ടെന്നുള്ള വിയോഗത്തില്‍ വേദനിക്കുന്നവര്‍ക്കായി പ്രത്യേകമായി ഒരുക്കിയ സംഗമത്തില്‍ അവരുടെ ദുഃഖങ്ങളും വേദനയും പങ്കുവെച്ച് ആശ്വാസം പകരുന്നതിനുള്ള ആന്തരിക സൗഖ്യ ആരാധനയ്ക്കും ക്ലാസിനും ഫാ. ജോഷി കണ്ണമ്പുഴ എംസിബിഎസ് നേതൃത്വം നല്കി. മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രതീക്ഷയും പുതുജീവനും നല്കിയ അവയവദാതാക്കളെ ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ധന്യ സിഎംസി ആദരിച്ചു. ഈ സംഗമത്തിന് സോഷ്യല്‍ വര്‍ക്ക് കൗണ്‍സില്‍ സിസ്റ്റര്‍ ഡിവീന സിഎംസി സ്വാഗതവും സിസ്റ്റര്‍ റോസ്മി സിഎംസി നന്ദിയും പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും പുതുജീവന്റെ പ്രതീകമായി തിരിയും പ്ലാവിന്‍തൈയും നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നവീന ആശയങ്ങള്‍ക്ക് ചിറകേകി അണ്‍ഫോള്‍ഡ് 2026 ഐട്രിപ്പിള്‍ഇ സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് പുതിയ വാഹനം
ഇരിങ്ങാലക്കുട ഉപജില്ലാ സീനിയര്‍ ഫുട്ബോള്‍ മത്സരത്തില്‍ വിജയികളായി കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് യുവാവ് ചികിത്സാ സഹായം തേടുന്നു
സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി