പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ പോരാട്ടം ഇരിങ്ങാലക്കുടയില്‍; 150 വൈദികര്‍ കോര്‍ട്ടില്‍

വിവിധ രൂപതകളില്‍നിന്നും കോണ്ഗ്രിഗേഷനുകളില്നിന്നും 150ഓളം വൈദികര്‍ മാറ്റുരയ്ക്കും; വിജയികള്‍ക്ക് അരലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങള്‍
ഇരിങ്ങാലക്കുട: സാധാരണ പള്ളികളിലും അള്‍ത്താരയ്ക്കു മുന്നിലും കാണുന്ന പള്ളീലച്ചന്മാര് ബുധനാഴ്ച ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ റാക്കറ്റേന്തും. ദേവമാതാ സിഎംഐ പ്രൊവിന്‍സ് ഒരുക്കുന്ന കനീസിയം 2026 ഓള് ഇന്ത്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സീസണ് ത്രീയാണ് വൈദികരുടെ ആവേശകരമായ കായികമത്സരത്തിന് വേദിയാകുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ വിവിധ കോണ്ഗ്രിഗേഷനുകളില്നിന്നും രൂപതകളില്‍നിന്നുമായി 150ഓളം വൈദികര്‍ പങ്കെടുക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന വൈദികര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ മാറ്റുരയ്ക്കുന്നതോടെ മത്സരം ആവേശകരമാകും. വിജയികള്‍ക്കായി മികച്ച സമ്മാനങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10,000 രൂപ, നാലാം സമ്മാനം 5,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ടീമുകള്‍ക്ക് 2,000 രൂപ വീതവും ട്രോഫിയും നല്‍കും. കായികമികവിനൊപ്പം വൈദികരുടെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഫാ. അഖില്‍ നെല്ലിശേരി സിഎംഐ, ഫാ. ആന്റോ ഇമ്മട്ടി സിഎംഐ എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളജ്
കാലിക്കട്ട് സര്‍വകലാശാലയുടെ മികച്ച വനിതാ കായിക കോളജ് പുരസ്കാരം സെന്റ് ജോസഫ്സിന്
ഇരിങ്ങാലക്കുടയില്‍ കെഎല്‍ഡിസി സമഗ്രപദ്ധതികള്‍ നടപ്പിലാക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി