സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലി ബിജെപി പ്രവര്ത്തകന് നേതാക്കളുടെ മര്‍ദനം
മര്‍ദനമേറ്റ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ബിജെപി പ്രവര്ത്തകന് ബൈജു.

പരാതി അടിസ്ഥാനരഹിതമെന്ന് ബിജെപി നേതൃത്വം
ഇരിങ്ങാലക്കുട: സമൂഹമാധ്യമങ്ങളിലൂടെ പാര്‍ട്ടി നേതൃത്വത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകനെ നേതാക്കള്‍ ഉള്‍പ്പെട്ട സംഘം മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ എകെപി ജംഗ്ഷന് ചാത്തമ്പിള്ളി വീട്ടില്‍ ബൈജു കൃഷ്ണദാസ് (49) ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെ ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിന് മുന്നിലെ ഹോട്ടലില്‍ വച്ചാണ് സംഭവം. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ആളൂര്‍ മണ്ഡലം പ്രസിഡന്റ് പി.എസ്. സുബീഷ്, ആളൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ജിതേഷ് മോഹന്‍, സൗത്ത് ജില്ലാ സെക്രട്ടറി അഖിലേഷ് വിശ്വനാഥ്, ഇരിങ്ങാലക്കുട നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ ആറംഗസംഘം ഹോട്ടലിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.
ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അവിടെയുണ്ടായിരുന്ന കുപ്പിയെടുത്ത് ബൈജുവിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച ക്രമക്കേടുകള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നതായും നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് കുറഞ്ഞതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും പാര്‍ട്ടിയെ നേതൃത്വത്തെ തിരുത്തുകയും പാര്‍ട്ടിയെ മുന്നോട്ട് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന ചികിത്സയില്‍ കഴിയുന്ന ബൈജു പറഞ്ഞു. 2020 മുതല്‍ 2024 വരെ ബിജെപി ടൗണ്‍ ജനറല്‍ സെക്രട്ടറിയായിരുന്നു ബൈജു.
അതേസമയം, ബൈജുവിന്റെ ആരോപണങ്ങള്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട നിഷേധിച്ചു. ഏതാനും വര്‍ഷങ്ങളായി പാര്‍ട്ടിയെയും വ്യക്തികളെയും അധിക്ഷേപിക്കുന്ന തരത്തില്‍ ബൈജു പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും വിഷയം സംസാരിക്കാനാണ് ഹോട്ടലിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കവും ആരോപണങ്ങളും കൂടുതല്‍ ചര്‍ച്ചയാകുകയാണ്. സംഭവത്തെ കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വഷണം നടത്തുമെന്ന് ബിജപി തൃശൂര്‍ ജില്ലാ സൗത്ത് പ്സിഡന്റ് എ.ആര്. ശ്രീകുമാര്‍ പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റി ഗാന്ധി ജയന്തി ദിനചാരണം നടത്തി
പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനചാരണം നടത്തി
പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തരംഗമായി
മുനിസിപ്പല്‍ വയോജന കൂട്ടായ്മ ലോക വയോജന ദിനാചരണം നടത്തി