ലോക വൃദ്ധ ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രൊവിഡന്‍സില്‍ ലോക വൃദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഹൗസ് ഓഫ് പ്രൊവിഡന്‍സില്‍ നടന്ന ലോക വൃദ്ധ ദിനാചരണം ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് സ്കൂള്‍ പ്രധാനധ്യാപിക സിസ്റ്റര്‍ സുദീപ സിഎംസി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതയുടെ ഹൗസ് ഓഫ് പ്രൊവിഡന്‍സ് ചാപ്ലിനും വൈസ് ചാന്‍സലറുമായ ഫാ. റിജോ ആലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍മാരായ മോണ്‍. ആന്റു ആലപ്പാടന്‍, മോണ്‍. വില്‍സണ്‍ ഈരത്തറ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
ഇരിങ്ങാലക്കുട പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഇ.വി. സൗമ്യ വൃദ്ധരെ ആദരിച്ചു. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് കൗണ്‍സിലര്‍ ദിവ്യ അഭീഷ്, സെന്റ് തോമസ് പ്രവിശ്യയിലെ പ്രവിശ്യാ കൗണ്‍സിലര്‍ ബ്രദര്‍ കുര്യാക്കോസ് ചുണ്ടേലിക്കാട്ട് എംഎംബി, വയോമിത്ര ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി സ്റ്റാഫ് നഴ്സ് റിച്ചി വിജോ എന്നിവര്‍ സംസാരിച്ചു. ഹൗസ് ഓഫ് പ്രൊവിഡന്‍സ് മാനേജര്‍ ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബി സ്വാഗതവും പ്രൊവിഡന്‍സ് ഫ്രറ്റേണിറ്റി അംഗം ആലീസ് ജോസ് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റി ഗാന്ധി ജയന്തി ദിനചാരണം നടത്തി
പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനചാരണം നടത്തി
പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തരംഗമായി
മുനിസിപ്പല്‍ വയോജന കൂട്ടായ്മ ലോക വയോജന ദിനാചരണം നടത്തി