പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തരംഗമായി
കനീസിയം 2026 ഓള് ഇന്ത്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത വിവിധ രൂപതകളില്‍ നിന്നുള്ള വൈദീകര്‍.

ഇരിങ്ങാലക്കുട രൂപത ജേതാക്കള്‍
ഇരിങ്ങാലക്കുട: വൈദികരുടെ കായികപ്രതിഭയും സൗഹൃദവും കൂട്ടായ്മയും ഒരേ വേദിയില്‍ മാറ്റുരച്ച പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശകരമായി. ദേവമാതാ സിഎംഐ പ്രൊവിന്‍സ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനില്‍ സംഘടിപ്പിച്ച കനീസിയം 2026 ഓള് ഇന്ത്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സീസണ് ത്രീ യില്‍ വിവിധ രൂപതകളില്‍നിന്നും കോണ്‍ഗ്രിഗേഷനുകളില്‍ നിന്നും 150 ഓളം വൈദീകര്‍ പങ്കെടുത്തു.

മികച്ച പ്രകടനം കാഴ്ചവെച്ച് ഇരിങ്ങാലക്കുട രൂപതയിലെ ഫാ. ആന്‍ഡ്രൂസ്, ഫാ. ആഗ്നല്‍ ടീം ജേതാക്കളായി. തിരുവനന്തപുരം അതിരൂപതയിലെ ഫാ. അജീഷ്, ഫാ. സനീഷ് എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. കോട്ടാര്‍ രൂപതയിലെ ഫാ. അജിത്ത്, ഫാ. സുരേഷ് എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. കളിക്കളത്തില്‍ പ്രായത്തിന്റെയും പദവിയുടെയും അതിര്‍വരമ്പുകള്‍ മറന്ന് വൈദികര്‍ ആവേശത്തോടെ ഏറ്റുമുട്ടിയതോടെ ടൂര്‍ണമെന്റ് ശ്രദ്ധേയമായി. ആദ്യഘട്ട മത്സരങ്ങളില്‍ മികവ് തെളിയിച്ച ഇരിങ്ങാലക്കുട രൂപത നിര്‍ണായക മത്സരങ്ങളിലും മികച്ച പ്രകടനം തുടര്‍ന്നു.
കായികമത്സരത്തിലൂടെ വൈദികര്‍ക്കിടയിലെ സൗഹൃദവും സാഹോദര്യവും കൂടുതല്‍ ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ആത്മീയ ശുശ്രൂഷകള്‍ക്കൊപ്പം കായികരംഗത്തും സജീവമായ വൈദികരുടെ സാന്നിധ്യം മത്സരത്തിന് വേറിട്ട ഭംഗി പകര്‍ന്നു. വിജയികള്‍ക്ക് സംഘാടകരും വിവിധ രൂപതകളില്‍നിന്നെത്തിയ വൈദികരും ആശംസകള്‍ നേര്‍ന്നു. 25000 രൂപ ഒന്നാം സമ്മാനമായും 15000 രൂപ രണ്ടാം സമ്മാനമായും 10000 രൂപ മൂന്നാം സമ്മാനമായും 5000 രൂപ നാലാം സമ്മാനമായും നല്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ ടീമുകള്‍ക്ക് 2000 രൂപയും എല്ലാ സമ്മാനങ്ങള്‍ക്കും ട്രോഫിയും നല്കി. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രിയോര്‍ ഫാ. ജോസ് നന്തിക്കര സിഎംഐ അധ്യക്ഷത വഹിച്ചു. ഫാ. അഖില്‍ നെല്ലിശേരി സിഎംഐ, ഫാ. ആന്റോ ഇമ്മട്ടി സിഎംഐ എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റി ഗാന്ധി ജയന്തി ദിനചാരണം നടത്തി
പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനചാരണം നടത്തി
മുനിസിപ്പല്‍ വയോജന കൂട്ടായ്മ ലോക വയോജന ദിനാചരണം നടത്തി
ലോക വൃദ്ധ ദിനം ആഘോഷിച്ചു