കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കൃഷി വകുപ്പിന്റെ കനിപ്പന്തല്‍ പദ്ധതിയുടെ ഭാഗമായി മുരിയാട് കൃഷിഭവന്റെ നേതൃത്വത്തില്‍ ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂളില്‍ രൂപീകരിച്ച ഫലവൃക്ഷത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കൃഷി വകുപ്പിന്റെ കനിപ്പന്തല്‍ പദ്ധതിയുടെ ഭാഗമായി മുരിയാട് കൃഷിഭവന്റെ നേതൃത്വത്തില്‍ ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂളില്‍ ഒരു ഫലവൃക്ഷത്തോട്ടം രൂപീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്തംഗം തോമസ് തൊകലത്ത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഡോ. അഞ്ചു ബി. രാജ് പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ അജീഷ് കുഞ്ഞന്‍, പ്രധാനാധ്യാപിക സിസ്റ്റര്‍ ഷീന്‍, കാര്‍ഷിക വികസന സമിതി അംഗങ്ങളായ കെ.എം. ദിവാകരന്, എന്‍.ഡി. പോള്‍, ഷീജ സത്യന്, പിടിഎ കമ്മിറ്റി അംഗം സന്ധ്യ, സ്റ്റാഫ് പ്രതിനിധികളായ സിസ്റ്റര്‍ അനശ്വര, സിസ്റ്റര്‍ അനു, ഷെറിന് എന്നിവര്‍ സന്നിഹിതരായിരുന്നു. കതിര് കാര്‍ഷിക ക്ലബിലെ കുട്ടികളുടെ നേതൃത്വത്തില്‍ ഫലവൃക്ഷത്തോട്ടം ഭംഗിയായി പരിപാലിച്ച് കുട്ടികളില്‍ കൃഷിയുടെ വാസന വളര്‍ത്തി കൊണ്ടുവരാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് സ്കൂള്‍.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഉപജില്ലാ കായികമേള: നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ജേതാക്കള്‍
ഉദയ പ്രോവിന്‍സ് ഓട്ടോ സാരഥി കുടുംബസംഗമം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഡിജിറ്റല്‍ അമ്മ എഐ പരിശീലന ശില്പശാല സംഘടിപ്പിച്ചു
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു