ഉദയ പ്രോവിന്‍സ് ഓട്ടോ സാരഥി കുടുംബസംഗമം നടത്തി
ഉദയ പ്രോവിന്സിന്റെ നേതൃത്വത്തില്‍ നടന്ന ഓട്ടോ സാരഥി കുടുംബ സംഗമം മാള കാര്‍മല്‍ കോളജില്‍ മാള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.എന്‍. ഷാജു ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങാലക്കുട: ഉദയ പ്രോവിന്സിന്റെ നേതൃത്വത്തില്‍ മാള കാര്‍മല്‍ കോളജില്‍ നടത്തിയ ഓട്ടോ സാരഥി കുടുംബ സംഗമം മാള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.എന്‍. ഷാജു ഉദ്ഘാടനം ചെയ്തു. ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ധന്യ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ അനുഗ്രഹപ്രഭാഷണം നടത്തി. ആനിമേറ്റര്‍ സിസ്റ്റര്‍ ആല്‍ഫി ആശംസകളര്‍പ്പിച്ചു. 40 വര്‍ഷത്തിലധികം ഡ്രൈവിംഗ് സേവനം പൂര്‍ത്തിയാക്കിയ ഓട്ടോസാരഥി അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു. പരിയാരം ഓട്ടോ സാരഥി അംഗം തോമസ് സ്പോണ്സര് ചെയ്ത സൈക്കിള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ഓരോ ഗ്രൂപ്പിന്റെയും കലാവിരുന്നുണ്ടായിരുന്നു. കോളജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തൂഫാന് കാമ്പയിന് അവതരണം ഉണ്ടായിരുന്നു. സോഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡോ. ഡിവീന സ്വാഗതവും സെന്റ് ജോസഫ് ഓട്ടോ സാരഥി പ്രസിഡന്റ് കെ.കെ. രാജന് നന്ദിയും പറഞ്ഞു. സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും ഫലവൃക്ഷ തൈകള്‍ സമ്മാനമായി നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു