പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജ് ഗവേഷകര്‍
ക്രൈസ്റ്റ് കോളജ് ഗവേഷകര്‍ കണ്ടെത്തിയ പുതിയ നിശാശലഭം.
ഇരിങ്ങാലക്കുട: ഇന്ത്യയുടെ ജൈവവൈവിധ്യത്തിലേക്ക് ഒരു നിശാശലഭം കൂടി. നൊക്ടൂയ്ടെ കുടുംബത്തിലെ എക്പാഷ്യ സ്പികുലീവാല്വ എന്ന നിശാശലഭത്തെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എന്റമോ ടാക്സോണമി ലാബിലെ ഗവേഷണ വിദ്യാര്‍ഥിനിയായ ജോസ്ലിന് ട്രീസ ജേക്കബും ഗവേഷണ മോധാവിയും, ജന്തുശാസ്ത്ര വിഭാഗം അസി. പ്രഫസറുമായ ഡോ. അഭിലാഷ് പീറ്ററുമാണ് ഈ കണ്ടെത്തലിന് പിന്നില്‍.
പാലക്കാട് ജില്ലയില്‍ നെല്ലിയാമ്പതി വനമേഖലയില്‍ നിന്നാണ് നിശാശലഭത്തെ ഗവേഷകര്‍ കണ്ടെത്തിയത്. ഇന്ത്യയ്ക്കു പുറമെ തായ്ലന്ഡിലുമാണ് ഇവയെ കാണപ്പെടുന്നത്. ഇവയെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ വേണ്ടി ആണ് നിശാശലഭത്തിന്റ വിശദമായ ടാക്സോണമിക് വിവരണം ഈ പഠനത്തില്‍ നല്‍കിയിട്ടുണ്ട്. ഇവയുടെ കണ്ടെത്തലോടെ, പതിനേഴോളം സ്പിഷീസുകള്‍ ഉള്‍പ്പെടുന്ന ഈ ജെനുസില്‍ ആകെ രണ്ട് ഇനം മാത്രമാണ് ഇന്ത്യയില്‍ കാണപ്പെടുന്നത്. അന്തരാഷ്ട്ര ജേര്‍ണലും സ്കോപ്പസ് ഇന്ഡക്സഡുമായ ശിലാപിന്റെ സെപ്തംബര്‍ ലക്കത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വലപ്പാട് ഉപജില്ലാ ശാസ്ത്രമേളയില്‍ സെന്റ് ആന്‍സ് യുപിഎസ് എടത്തിരുത്തിക്ക് മികച്ച നേട്ടം
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം