എടതിരിഞ്ഞി സെന്ററില്‍ പുതിയ ജലസംഭരണി
അപകടാവസ്ഥയിലായ എടതിരിഞ്ഞി സെന്ററിലെ പഴയ ജലസഭരണി.

പഴയ ടാങ്ക് പൊളിച്ച് പുതിയത്; സര്‍ക്കാര്‍ അനുമതി കാത്ത് വാട്ടര്‍ അഥോറിറ്റി
എടതിരിഞ്ഞി: അപകടാവസ്ഥയിലായ എടതിരിഞ്ഞി സെന്ററിലെ പഴയ ജലസംഭരണി പൊളിച്ചുമാറ്റി പുതിയ ടാങ്ക് നിര്‍മിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ അനുമതി കാത്ത്. ടെന്‍ഡര്‍ തുകയേക്കാള്‍ 18 ശതമാനം അധിക തുകയ്ക്ക് കരാര്‍ ലഭിച്ചതോടെയാണ് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി തേടിയത്. അനുമതി ലഭിച്ചാല്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ അറിയിച്ചു. പടിയൂര്‍ പഞ്ചായത്തിന് സംസ്ഥാന ജല്‍ജീവന്‍ മിഷനില്‍നിന്ന് അനുവദിച്ച ആറുകോടി രൂപ ഉപയോഗിച്ചാണ് പുതിയ ജലസംഭരണി നിര്‍മിക്കുന്നത്. വാട്ടര്‍ അഥോറിറ്റി സമര്‍പ്പിച്ച പദ്ധതിക്ക് 2023 ഒക്ടോബറില്‍ ആറുകോടിയുടെ ഭരണാനുമതിയും ഡിസംബര്‍ 28ന് 5.1 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചിരുന്നു. എന്നാല്‍, മൂന്നു തവണ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും കരാറെടുക്കാന്‍ ആരും തയ്യാറായില്ല.
തുടര്‍ന്ന് 18 ശതമാനം അധിക തുകയ്ക്കാണ് ടെന്‍ഡര്‍ ഏറ്റെടുത്തത്. ടെന്‍ഡര്‍ തുകയേക്കാള്‍ 10 ശതമാനത്തിലധികം വര്ധനയുണ്ടാകുമ്പോള് സര്‍ക്കാര്‍ അനുമതി ആവശ്യമായതിനാലാണ് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നിലവിലെ ടാങ്ക് പൊളിച്ചുമാറ്റി പുതിയ ടാങ്ക് നിര്‍മിക്കുന്നതിനൊപ്പം നിര്മാണകാലയളവിലും പ്രദേശത്ത് കുടിവെള്ള വിതരണം തടസപ്പെടാതിരിക്കാനുള്ള താല്‍ക്കാലിക സംവിധാനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 3.7 ലക്ഷം ലിറ്ററാണ് ടാങ്കിന്റെ സംഭരണശേഷി. പുതിയ ടാങ്ക് യാഥാര്‍ഥ്യമാകുന്നതോടെ ഇത് അഞ്ചരലക്ഷത്തിലേറെ ലിറ്ററായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
പടിയൂരിലെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കുമുള്ള കുടിവെള്ള വിതരണം ഈ ടാങ്കിനെ ആശ്രയിച്ചാണ് നടക്കുന്നത്. കാറളം പടിയൂര്‍ ശുദ്ധജല പദ്ധതിയുടെ ഭാഗമായി 1986 ലാണ് എടതിരിഞ്ഞിയില്‍ ജലസംഭരണി കമ്മിഷന് ചെയ്തത്. 38 വര്‍ഷത്തിലേറെ പഴക്കമുള്ള ടാങ്കിന്റെ കോണ്‍ക്രീറ്റ് തൂണുകളും അടിഭാഗവും പൊട്ടിപ്പൊളിഞ്ഞ് അടര്‍ന്നുവീഴുന്ന നിലയിലാണ്. ടാങ്കിന് മുകളിലേക്ക് കയറാനുള്ള ഇരുമ്പ് ഏണിയും തുരുമ്പുപിടിച്ച് ദ്രവിച്ച നിലയിലാണ്. അപകടാവസ്ഥയിലായ പഴയ ടാങ്ക് മാറ്റി, വര്‍ധിച്ചുവരുന്ന കുടിവെള്ള ആവശ്യത്തിന് അനുസരിച്ചുള്ള പുതിയ സംഭരണി നിര്‍മിക്കാനുള്ള പദ്ധതിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുമതിയില്‍ കുടുങ്ങിക്കിടക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിര്‍മ്മലം ശുചിത്വ പ്രചാരണ പരിപാടി ആരംഭിച്ചു
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു